ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനസമ്പര്‍ക്ക് പരിപാടിയ്ക്ക് ദേശീയ തലത്തില്‍ അമിത്ഷാ നേത്വ നല്‍കും. സമ്പര്‍ക്ക പരിപാടിയ്ക്ക് നേതൃത്വം നല്‍കാനുള്ള സംസ്ഥാന നേതാക്കളെയും നിശ്ചയിച്ചു. അമിത് ഷായും പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയും ആണ് സംസ്ഥാന ചുമതലയുള്ളവരെ നിശ്ചയിച്ചത്. ചുമതലപ്പെടുത്തി. പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി നേതാവ് ഹേമന്ത് ബിശ്വ ശര്‍മ്മയും രാഹുല്‍ സിന്‍ഹയും നേതൃത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകല്‍ വ്യക്തമാക്കുന്നത്. അനില്‍ ജെയിന്‍ ആണ് ഉത്തര്‍പ്രദേശിന്റെയും ബീഹാറിന്റെയും ചുമതല.
മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ദില്ലി, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതല അവിനാശ് റായ്ക്കാണ്.മഹാരാഷ്ട്ര, രാജസ്ഥാന്‍, ഗുജറാത്ത്, ഗോവ, ദാമന്‍, ഡിയു എന്നിവിടങ്ങളില്‍ ഏകോപിപ്പിക്കാന്‍ സരോജ് പാണ്ഡെയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ചണ്ഡിഗഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ സുരേഷ് ഭട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, കര്‍ണാടക, പുതുച്ചേരി എന്നിവിടങ്ങളില്‍ പാര്‍ട്ടി നേതാവ് രവീന്ദ്ര രാജു നേതൃത്വം നല്‍കും.
ഭേദഗതി വരുത്തിയ പൗരത്വ നിയമത്തെക്കുറിച്ചുള്ള പാര്‍ട്ടിയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
Discussion about this post