റിപ്പബ്ലിക് ദിന പരേഡില്‍ ബംഗാളിന്റെ മാത്രം നിശ്ചല ദൃശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയെന്ന രീതിയില്‍ തെറ്റായ പ്രചരണം നടത്തി മാധ്യമറിപ്പോര്‍ട്ടുകള്‍. കേന്ദ്രവുമായുള്ള തര്‍ക്കത്തിന് പിന്നാലെ പ്രതിരോധമന്ത്രാലയം ബംഗാളിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി എന്ന രീതിയില്‍ വാര്‍ത്ത വളച്ചൊടിക്കാനുള്ള ശ്രമം ചിലര്‍ നടത്തുന്നുവെന്നും ആരോപണം ഉയര്‍ന്നു. ബംഗാളിന്റെ മാത്രമല്ല പരേഡിനായി ലഭിച്ച 56 അപേക്ഷകളില്‍ 22 എണ്ണം മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്നതാണ് വസ്തുത. നിരവധി സംസ്ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും മന്ത്രാലയങ്ഹളും അപേക്ഷ ഇത്തരത്തില്‍ പരിഗണിക്കപ്പെടാതെ പോയിരുന്നു.
ആകെ ലഭിച്ച 56 നിശ്ചല ദൃശ്യങ്ങളാണ് പ്രതിരോധ വകുപ്പിന്റെ വിദഗ്ധ സമിതിയുടെ പരിഗണനയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 32 എണ്ണം സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ആയിരുന്നു. 24 എണ്ണം വിവിധ മന്ത്രാലയങ്ങളില്‍ നിന്നും ലഭിച്ചു. ഇതില്‍ 22 എണ്ണം മാത്രമാണ് വിദഗ്ധ സമിതി പരേഡിനായി തെരഞ്ഞെടുത്തത്. നിരവധി സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍ ഇത് പ്രകാരം പരിഗണിക്കാന്‍ഡ സാധിച്ചില്ല, വസ്തു ഇതായിരിക്കെ ബംഗാളിന്റേത് തള്ളിയത് രാഷ്ട്രീയ കാരണങ്ങളാണ് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ചില മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ ശ്രമം.
വിഷയം, ആശയം, രൂപകല്‍പ്പന, ദൃശ്യപ്പൊലിമ എന്നിവയുടെ അടിസ്ഥാനത്തിലാണു വിദഗ്ധ സമിതി നിശ്ചലദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. പരേഡിന്റെ മൊത്തത്തിലുള്ള സമയ ദൈര്‍ഘ്യം കാരണം പരിമിതമായ എണ്ണം മാത്രമാണ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുക. 2019ലെ റിപ്പബ്ലിക് ദിന പരേഡില്‍ ബംഗാളിന്റെ നിശ്ചലദൃശ്യം ഉള്‍പ്പെടുത്തിയിരുന്നു. വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയുള്ള വിഷയമാണ് ബംഗാള്‍ നിശ്ചല ദൃശ്യത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഇത് തികച്ചും രാഷ്ട്രീയ ലക്ഷ്യമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
നിലവില്‍ കേന്ദ്രസര്‍ക്കാരുമായി പോരാട്ടത്തിലാണ് മമത സര്‍ക്കാര്‍. രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഭരണത്തിലും വലിച്ചിഴക്കുകയാണ് മമത എന്ന ആരോപണം ഉയര്‍ന്നിരുന്നു. മമതയുടേ കേന്ദ്ര വിരുദ്ധ നയത്തിന്റെ പ്രതികാരമായി ബംഗാളിന്റെ നിശ്ചല ദൃശ്യം തള്ളി എന്ന നിലയില്‍ ദുഷ് ലാക്കുള്ള പ്രചരണമാണ് മാധ്യമങ്ങള്‍ തടത്തുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.








Discussion about this post