തിരുവനന്തപുരം: മദ്യവില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മദ്യം വിറ്റയിച്ചത്.
ക്രിസ്തുമസ് തലേന്നും സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് നടന്നത്. 24 ന് ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകളില്‍ മാത്രം നടന്നത് 51.65 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം ഇത് 47.57 കോടി രൂപയുടെ മദ്യപില്‍പ്പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.11 കോടി രൂപയുടെ അധിക വില്‍പ്പനയാണ് ഇക്കുറി നടന്നത്.
ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റുകള്‍ വഴിയും വെയര്‍ ഹൗസുകള്‍ വഴിയും 24 ന് നടന്നത് 71.51 കോടിയുടെ മദ്യവില്‍പ്പനയാണ്. കഴിഞ്ഞ വര്‍ഷം ഇത് 64.63 കോടിയുടേതായിരുന്നു.












