പ്രധാനമന്ത്രി-കിസന്റെ (പ്രധാന്‍ മന്ത്രി കിസാന്‍ സമന്‍ നിധി) മൂന്നാം ഗഡുവിന്‍രെ വിതരണത്തിന് ഇന്ന് ഒദ്യോഗിക തുടക്കമാകും. കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒദ്യോഗിക വിതരണം നിര്‍വ്വഹിക്കും. 2019 ഡിസംബര്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള പ്രധാനമന്ത്രി-കിസാന്‍ പദ്ധതി ഫണ്ടാണ് ഇനി വിതരണം ചെയ്യുന്നത്. രാജ്യത്തെ ആറ് കോടി കര്‍ഷകര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും.
തുംകൂരിലെ കര്‍ഷകര്‍ക്ക് കൃഷി കര്‍മ്മന്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്ന ചടങ്ങിലായിരിക്കും പിഎം കിസാന്‍ പദ്ധതിയുടെ മൂന്നാം ഗഡു വിതരണം ചെയ്തതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.കര്‍ണാടകയില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളും വിതരണം ചെയ്യും. തമിഴ്നാട്ടില്‍ നിന്നുള്ള ത്സ്യത്തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രിയുടെ ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള നൂതന കപ്പലുകളുടെ താക്കോല്‍ ദാനവും ഇന്നുണ്ടാവും.
മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പ്രധാനമന്ത്രി കിസാന്റെ ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രിയുടെ അവാര്‍ഡുകള്‍ ലഭിക്കും.
പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരം, കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപ ക്രെഡിറ്റ് ചെയ്യും, ഇത് ഗുണഭോക്താക്കള്‍ക്ക് മൂന്ന് തവണകളായി 2,000 രൂപ വീതം ലഭിക്കും. കര്‍ഷക വരുമാനം 2022 ഓടെ ഇരട്ടിയാക്കാനാണ് 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി മോദി പദ്ധതി ആരംഭിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 75,000 കോടി രൂപ രാജ്യത്തൊട്ടാകെയുള്ള 12 കോടി കര്‍ഷകര്‍ക്ക് കൈമാറാനാണ് പ്രധാനമന്ത്രി കിസാന്‍ ലക്ഷ്യമിടുന്നത്.
Discussion about this post