ചെന്നൈ: സിഎഎ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നുവെന്ന പ്രതീതിക്കിടയില്‍ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. വോട്ടെണ്ണലില്‍ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യകക്ഷിയായ ഐഎഡിഎകെയും ബിജെപിയും, പിഎംകെയും മുന്‍ തൂക്കം നേടി. വോട്ടെണ്ണല്‍ ഫലം പുറത്ത് വരുമ്പോള്‍ മുഖ്യ പ്രതിപക്ഷമായ ഡിഎംകെയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.
തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെ തകര്‍ന്നടിഞ്ഞുവെന്നായിരുന്നു മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിരുന്നത്. ഹിന്ദുത്വ ആശയങ്ങളോട് താല്‍പര്യം പുലര്‍ത്തുന്ന കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്നത് അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയായെന്നായിരുന്നു പ്രചരണം. എന്നാല്‍ ഇതെല്ലാം പൂര്‍ണമായി അവഗണിച്ച അണ്ണാ ഡിഎംകെ സുപ്രധാന വിഷയങ്ങളില്‍ കേന്ദ്രത്തിനൊപ്പം നിന്നു. മുത്തലാഖ് ബില്‍, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ മോദി സര്‍ക്കാരിന്റെ കരുത്തായി പാര്‍ട്ടി മാറി. ഇതേ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് ഡിഎംകെ പ്രചരണം ശക്തമാക്കിയിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ അണ്ണാ ഡിഎംകെയുടെ മുന്നേറ്റം അവരെ ഞെട്ടിച്ചിരിക്കുകയാണ്. ഡിഎംകെയെ പിന്തുണച്ച ഇടത് പാര്‍ട്ടികളും തിരിച്ചടി നേരിട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയും നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നാഗര്‍കോവില്‍ മേഖലകളില്‍ ബിജെപി മുന്നേറ്റം ഉണ്ടാക്കിയിട്ടുണ്ട്. 27 ജില്ലകളില്‍ ഡിസംബര്‍ 27നും 30നുമായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതുതായി രൂപീകരിച്ച ഒമ്പത് ജില്ലകളില്‍ വോട്ടെടുപ്പ് നടത്തിയിട്ടില്ല. വോട്ടിങ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നത്. അത് കൊണ്ട് തന്നെ വോട്ടെണ്ണലിന് താമസമെടുക്കും. 315 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ഇവിടെ രണ്ടു ലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.
Discussion about this post