എറണാകുളം രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. പാമ്പന്‍ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, ഏ.പി.ജെ.അബ്ദുള്‍ കലാം സ്മാരകം എന്നിവ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന രീതിയിലാണ് ട്രെയിനിന് സ്‌റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്
ജനുവരി 9 മുതല്‍ ഫെബ്രുവരി 27 വരെയാണു സര്‍വീസ്. വ്യാഴാഴ്ചകളില്‍ രാത്രി 7ന് എറണാകുളത്തു നിന്നു പുറപ്പെടുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 7.30ന് രാമേശ്വരത്ത് എത്തും. പഴനി , മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രം, ഏര്‍വാടി ദര്‍ഗ എന്നിവടങ്ങളിലേക്കുളള തീര്‍ഥാടകര്‍ക്കും സൗകര്യപ്രദമായ സര്‍വീസാണിത്.
മടക്ക ട്രെയിന്‍ വെളളിയാഴ്ചകളില്‍ വൈകിട്ട് 4ന് പുറപ്പെട്ടു ശനി രാവിലെ 4.30ന് എറണാകുളത്ത് എത്തും. ആലുവ, തൃശൂര്‍, പാലക്കാട് ജം, പാലക്കാട് ടൗണ്‍, കൊല്ലങ്കോട്, പൊളളാച്ചി, ഉദുമല്‍പേട്ട്, പഴനി, ഒട്ടന്‍ഛത്രം, ഡിണ്ടിഗല്‍, മധുര, മാനാമധുര, പരമക്കുടി, രാമനാഥപുരം , ഉച്ചിപ്പുളി, മണ്ഡപം എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകല്‍ .എറണാകുളം രാമേശ്വരം സ്ലീപ്പര്‍ ടിക്കറ്റ് 420 രൂപ , തേഡ് എസി-1150 രൂപ, സെക്കന്‍ഡ്-1625 രൂപ. റിസര്‍വേഷന്‍ ആരംഭിച്ചു.
സെക്കന്‍ഡ് എസി-1, തേഡ് എസി- 3, സ്ലീപ്പര്‍-11, ജനറല്‍-4 എന്നിങ്ങനെയാണു കോച്ചുകള്‍. .ഒരു എന്‍ജിഒ ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പല പ്രാദേശിക സംഘടനകളുമായും ഇവര്‍ക്കു ബന്ധമുണ്ട്. ‘ബൈറ്റ്‌സ് ഫോര്‍ ഓള്‍’ സ്ഥാപനത്തിന് ഓള്‍ പാക്കിസ്ഥാന്‍ സിറ്റിസന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷനുമായി ബന്ധമുണ്ടെന്നു കരുതുന്നതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Discussion about this post