ഡല്‍ഹി: പാക് അധിനിവേശ കശ്മീരിനെ കുറിച്ച് ഇന്ത്യന്‍ സൈന്യത്തിന് പല പദ്ധതികളുമുണ്ടെന്ന് കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ. പാക് അധിനിവേശ കശ്മീരില്‍ എന്ത് നടപടിയ്ക്കും സൈന്യം ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പ്രമുഖ ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ജമ്മു കശ്മീരില്‍ അതീവ കാവലാണ് സൈന്യം ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ സൈന്യം വിന്യസിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് പല പദ്ധതികളും ഉണ്ട്. ആവശ്യം വന്നാല്‍ അത് നടപ്പിലാക്കുക തന്നെ ചെയ്യും. ആവശ്യപ്പെടുന്ന ഏതൊരു കാര്യവും വിജയകരമായി തന്നെ പൂര്‍ത്തിയാക്കുമെന്നും പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ഇപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കാന്‍ കഴിയുമെന്നും നരവാനെ പറഞ്ഞു.
Discussion about this post