രാജസ്ഥാനിലെ കോട്ടയില്‍ നൂറിലധികം നവജാതശിശുക്കള്‍ മരണപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധം തുടരുന്നു. കോട്ടയിലെ ജെ കെ ലോണ്‍ ആശുപത്രിയിലാണ് നൂറിലധികം നവജാതശിശുക്കള്‍ മരണമടഞ്ഞത്.
ശിശുമരണമുണ്ടായ ജെ കെ ലോണ്‍ ആശുപത്രിയിലേക്ക് 9ദേശീയ ആരോഗ്യ മിഷന്റെ വകയായി 1.7 ലക്ഷം രൂപ അടിയന്തിര സഹായം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടര്‍ ഹര്‍ഷ്‌വര്‍ദ്ധന്‍ അറിയിച്ചു. പൂര്‍ണ്ണമായും രാജസ്ഥാന്‍ ഗവണ്മെന്റിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച് ശിശുമരണത്തിനെതിരേ സത്വരനടപടികള്‍ കൈക്കൊള്ളുമെന്നും ദേശീയ ആരോഗ്യമിഷന്റെ ഭാഗമായി എല്ലാ അടിയന്തിരസഹായവും കോട്ട ജില്ലയിലേക്കെത്തിയ്ക്കുമെന്നും ഡോക്ടര്‍ ഹര്‍ഷ്‌വര്‍ദ്ധന്‍ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഭാഗമായ ഉന്നതതല വിദഗ്ധസംഘവും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഉന്നതതലസംഘവും സംഭവസ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ വിദഗ്ധരായ ശിശുരോഗവിധഗ്ധരടക്കം മള്‍ട്ടി ഡിസിപ്ലിനറി സംഘം ഉടനേതന്നെ പ്രദേശത്ത് പ്രവര്‍ത്തനം ആരംഭിയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
I told @ashokgehlot51 ji that #Rajasthan may go ahead and propose for further financial assistance in the upcoming Rajasthan National Health Mission (NHM) meeting after doing their gap analysis.
We’ll do our best to prevent further deaths, I assured him fully.#KotaChildDeaths
— Dr Harsh Vardhan (Modi Ka Pariwar) (@drharshvardhan) January 2, 2020
അതേ സമയം ശിശുമരണം ഇത്രയും കൂടാന്‍ കാരണം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പിടിപ്പുകേടാണെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കുഞ്ഞുങ്ങള്‍ മരിച്ച് ഇത്രയും വിവാദമായിട്ടുപോലും രാജസ്ഥാന്‍ ആരോഗ്യമന്ത്രി ആശുപത്രി പോലും സന്ദര്‍ശിച്ചിട്ടില്ലെന്നതില്‍ ഖേദമുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ അറിയിച്ചു. എന്നാല്‍ ഇത്തരമൊരു ദാരുണ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനില്ലെന്ന് ബിജെപി അറിയിച്ചു.
കേന്ദ്രസര്‍ക്കാരിനൊപ്പം നിന്ന് എന്ത് സഹായവും ചെയ്യാന്‍ സജീവമായി ബിജെപി പാര്‍ട്ടിയും എം എല്‍ എ മാരും മുന്നിലുണ്ടാകും എന്ന് രാജസ്ഥാന്‍ ബിജെപി അറിയിച്ചിട്ടുണ്ട്.. മരണപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ബിജെപി എം എല്‍ എ മാര്‍ സന്ദര്‍ശിയ്ക്കുകയും വേണ്ട സഹായം ഉറപ്പുവരുത്തുകയും ചെയ്‌തെന്ന് സതീഷ് പൂനിയ പറഞ്ഞു. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയും രാജസ്ഥാന്‍ ഗവണ്മെന്റിന് കത്തയച്ചിട്ടുണ്ട്.
അതേസമയം ബി എസ് പി അദ്ധ്യക്ഷ മായാവതി രാജസ്ഥാന്‍ ഗവണ്മെന്റിനെതിരേയും സോണിയഗാന്ധിയ്ക്കും പ്രീയങ്ക ഗാന്ധിയ്ക്കുമെതിരേയും അതിശക്തമായ വിമര്‍ശനവുമായെത്തി. രാജസ്ഥാനില്‍ നൂറുകണക്കിനു കുട്ടികള്‍ മരണപ്പെട്ടിട്ട് സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത പ്രീയങ്കഗാന്ധിയുടേത് രാഷ്ട്രീയ അവസരവാദിയാണെന്നാണ് മായാവതി ട്വിറ്റ് ചെയ്തത്.








Discussion about this post