വിനായക് ദാമോദര്‍ സവര്‍ക്കറുമായി ബന്ധപ്പെട്ട വിവാദ ലഘുലേഖ പ്രസിദ്ധീകരിച്ച കോണ്‍ഗ്രസ് നടപടി വെട്ടിലാക്കിയത് മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയെ. വീര്‍ സവര്‍ക്കറെ ഇത്രയും നിന്ദ്യമായി ചിത്രീകരിച്ച കോണ്‍ഗ്രസിനൊപ്പം ഇനിയും സഖ്യത്തില്‍ തുടരണോ എന്നാണ് ഹിന്ദുത്വ വക്താക്കളായ ശിവസേന അണികളുടെ ഉദ്ധവ് താക്കറയോടുള്ള ചോദ്യം. മന്ത്രിസഭ പുന സംഘടനയുമായി നേതാക്കള്‍ തന്നെ ഉദ്ധവ് താക്കറേയ്‌ക്കെതിരെ തിരിഞ്ഞതിനിടെയാണ് കോണ്‍ഗ്രസ് സംഘടനയുടെ സവര്‍ക്കറെ അപമാനിച്ചു കൊണ്ടുള്ള ലഘുലേഖ പുറത്ത് വന്നത്. ഇതോടെ എന്ത് വിശദീകരമം നല്‍കണമെന്നറിയാതെ കുഴങ്ങുകയാണ് ശിവസേനാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിഷയം ശിവസേനയിലെ അതൃപ്തരായ വിഭാഗം രഹസ്യമായി ഉപയോഗിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സവര്‍ക്കറിന് മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുമായി ശാരീരിക ബന്ധമുണ്ടായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ലഘുലേഖ ആരോപിക്കുന്നത്. ‘വീര്‍ സവര്‍ക്കര്‍ എത്രത്തോളം ധൈര്യശാലിയായിരുന്നു?’ എന്ന പേരില്‍ പുറത്തിറക്കിയ കോണ്‍ഗ്രസ് ലഘുലേഖ മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് സേവാദള്‍ ക്യാംപിലാണ് വിതരണം ചെയ്തത്. സവര്‍ക്കറുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളെക്കുറിച്ചും, ഉയരുന്ന ചോദ്യങ്ങളും, വിവാദങ്ങളും സംബന്ധിച്ചാണ് ലഘുലേഖയില്‍ കോണ്‍ഗ്രസ് കാഴ്ചപ്പാടുകള്‍ വിവരിക്കുന്നത്. ഡൊമിനിക് ലാപിയെര്‍, ലാറി കോളിന്‍സ് എന്നിവരുടെ ‘ഫ്രീം അറ്റ് മിഡ്‌നൈറ്റ്’ എന്ന പുസ്തകത്തെ ഉദ്ധരിച്ച് കോണ്‍ഗ്രസ് ബുക്ക്‌ലെറ്റ് അവകാശപ്പെടുന്നത് ഇങ്ങനെയാണ് ‘ബ്രഹ്മചര്യം സ്വീകരിക്കുന്നതിന് മുന്‍പ് നാഥുറാം ഗോഡ്‌സെയ്ക്ക് ഒരാളുമായി ബന്ധമുണ്ടായിരുന്നു. ആ പങ്കാളി വീര്‍ സവര്‍ക്കറാണ്’, ബുക്ക്‌ലെറ്റ് ആരോപിച്ചു.
‘സവര്‍ക്കര്‍ ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചിരുന്നോ?’ എന്ന ചോദ്യം ഉന്നയിക്കുന്ന ലഘുലേഖ ‘അതെ’ എന്ന് സ്വയം സ്ഥിരീക്കുകയും ചെയ്യുന്നുണ്ട്. 12 വയസ്സുള്ളപ്പോള്‍ സവര്‍ക്കര്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ വാദം. വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന പുരസ്‌ക്കാരം നല്‍കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിയാണ് ശിവസേന. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ബിജെപി ക്യാമ്പില്‍ നിന്ന് കൂറുമാറി കോണ്‍ഗ്രസ്, എന്‍സിപി സഖ്യത്തോടൊപ്പം ചേരുകയായിരുന്നു. പിന്നീട് സവര്‍ക്കര്‍ക്ക് ്ഭാരത് രത്‌ന എന്ന ആവശ്യം സേന ഉയര്‍ത്തിയിരുന്നില്ല. പൗരത്വ ബില്ലിനെ പിന്തുണച്ചിരുന്ന ശിവസേനയ്ക്ക് കോണ്‍ഗ്രസ് സമര്‍ദ്ദം മൂലം നിലപാട് മാറ്റേണ്ടി വന്നു. അയോധ്യ സന്ദര്‍ശിക്കാനുള്ള ഉദ്ധവ് താക്കറേയുടെ തീരുമാനവും മാറ്റിവെക്കേണ്ടി വന്നിരുന്നു. ഹിന്ദുത്വ നിലപാടില്‍ വെള്ളം ചേര്‍ത്തതിനെ തുടര്‍ന്ന് ശിവേസനയില്‍ നിന്ന് ബിജെപിയിലേക്ക് അണികളുടെ ഒഴുക്കാണ്. ഇതിനിടയിലാണ് സവര്‍ക്കറെ നിന്ദ്യമായി ആക്ഷേപിക്കുന്ന പ്രസ്താവന കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
കോണ്‍ഗ്രസിന്റെ ലഘുലേഖയ്‌ക്കെതിരെ ബിജെപി ശക്തമായി രംഗത്തെത്തിയിട്ടും ശിവസേന നേതാക്കള്‍ മൗനം തുടരുകയാണ്. ചിലരുടെ മനസിലെ വിഷമാണ് പുറത്ത് വരുന്നത് എന്ന് സജ്ഞയ് റാവത്ത് പ്രതികരിച്ചത് മാത്രമാണ് ഇതിന് അപവാദം.









Discussion about this post