ഡല്‍ഹി: ഖേല്‍ രത്ന പുരസ്ക്കാരത്തിന് സാനിയ മിര്‍സയുടെ പേര് നാമനിര്‍ദ്ദേശം ചെയ്തു. ഇന്ത്യന്‍ കായിക മന്ത്രാലയം നേരിട്ടാണ് രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്ക്കാരത്തിന് സാനിയയുടെ പേര് ശുപാര്‍ശ ചെയതത്. ഇന്ത്യന്‍ ടെന്നിസ് അസോസിയേഷന് സാനിയയുടെ പേര് നിര്‍ദ്ദേശിക്കാത്തതിനെ തുടര്‍ന്ന് കായിക മന്ത്രാലയം ഇടപെടുകയായിരുന്നു.
സമീപകാലത്തെ മികച്ച പ്രകടനങ്ങളാണ് നിര്‍ദ്ദേശം സമര്‍പ്പിക്കാനുള്ള തിയതി കഴിഞ്ഞിട്ടും സാനിയയുടെ പേര് നിര്‍ദ്ദേശിക്കാന്‍ കാരണം. ഈ വര്‍ഷത്തെ പുരസ്ക്കാരത്തിന് പേര് നിര്‍ദ്ദേശിക്കാനുള്ള തിയതി ഏപ്രിലോടെ അവസാനിച്ചിരുന്നു.
ലിയാണ്ടര്‍ പേസാണ് ടെന്നിസ് രംഗത്ത് നിന്ന് ഖേല്‍രത്ന പുരസ്ക്കാരം നേടിയ താരം.
Discussion about this post