രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് 24 ലക്ഷം രൂപ പിഴ ചുമത്തി. ഗുജറാത്ത് ടൈറ്റൻസിനെതിരെ കുറഞ്ഞ ഓവർ നിരക്ക് പാലിച്ചതിനാണ് പിഴ. പ്ലേയിംഗ് ഇലവനിലെ മറ്റ് കളിക്കാർക്ക് ആറ് ലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ (ഇതിൽ ഏതാണോ കുറവ്) പിഴയായി നൽകണം. ടീമിലെ ഇംപാക്ട് പ്ലേയർക്കും ഫൈൻ ബാധകമാണ്.
ഐപിഎൽ സീസണിൽ ഇത് രണ്ടാം തവണയാണ് കുറഞ്ഞ ഓവർ നിരക്കിന് രാജസ്ഥാൻ റോയൽസ് ശിക്ഷിക്കപ്പെടുന്നത്. അതുകൊണ്ടാണ് സഞ്ജു സാംസണിന് ഇത്ര വലിയ തുക പിഴയായി ലഭിച്ചത്. നേരത്തെ ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിന് സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായിരുന്ന റിയാൻ പരാ?ഗിന് 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നു
Discussion about this post