ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറുമെന്ന് വിവരം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ രാജ്യം ഈ തീരുമാനം അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ .
സെപ്റ്റംബറിൽ ഇന്ത്യ വേദിയാകേണ്ട ഏഷ്യ കപ്പിൽ നിന്നാണ് പിന്മാറിയത്. ഏഷ്യാ കപ്പിൽ നിലവിലെചാമ്പ്യൻമാർ കൂടിയാണ് ഇന്ത്യ .ശ്രീലങ്കയിലെ വനിത എമെർജിങ് ടീംസ് ഏഷ്യ കപ്പിലും കളിക്കില്ല.ക്രിക്കറ്റിലും പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ (എസിസി) നയിക്കുന്നത് പാകിസ്താൻ മന്ത്രിയും പാക് ക്രിക്കറ്റ്ബോർഡിന്റെ ചെയർമാനും കൂടിയായ മൊഹ്സിൻ നഖ്വിയാണ്. ഇക്കാരണം മുൻനിർത്തിയാണ്ബിസിസിഐയുടെ നീക്കം. പാക് മന്ത്രി നയിക്കുന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെടൂർണമെന്റുകളിൽനിന്ന് തത്കാലം വിട്ടുനിൽക്കാനാണ് ഇന്ത്യയുടെ തീരുമാനം.
പാകിസ്താൻ ആതിഥേയത്വം വഹിച്ച 2023 ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾ ശ്രീലങ്കയിലുംകഴിഞ്ഞ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിലുമായാണ്നടത്തിയത്.
Discussion about this post