കോട്ടയം: പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമമാണ്. കേന്ദ്ര സര്‍ക്കാരിന്റെ അധീനതയില്‍പ്പെടുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാനില്ല. പിന്നെ എന്തിന് ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ പണവും സമയവും വെറുതെ ചിലവാക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
പൗരത്വ ഭേദഗതി നിയമത്തില്‍ കേരളത്തില്‍ തുടര്‍ച്ചയായി ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും നിലപാട് കടുപ്പിച്ചത്. താന്‍ പ്രവര്‍ത്തിക്കുന്നത് സത്യപ്രതിജ്ഞ അനുസരിച്ചാണ്. അകാരണമായി തന്നെ വിമര്‍ശിക്കുന്നവര്‍ സമയമെടുത്ത് ഭരണഘടന വായിച്ച് മനസിലാക്കണമെന്നും തനിക്കെതിരായ പ്രതിഷേധങ്ങള്‍ ക്രിമിനല്‍ നടപടികളില്‍ ഉള്‍പ്പെടുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post