ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കശ്മീരില്‍ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടിയിലെ നിയന്ത്രണരേഖയില്‍ ഉച്ചയ്ക്ക് 12:15ഓടെയാണ് പാകിസ്ഥാന്റെ ആക്രമണം ഉണ്ടായത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
അതേസമയം മൈൻ സ്ഫോടനത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നിയന്ത്രണ രേഖയില്‍ ലെഫ്റ്റനന്റ് ജനറല്‍ ഉള്‍പ്പെടയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച നൗഷേര സെക്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മൈൻ സ്ഫോടനത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിരിക്കുന്നത്.
Discussion about this post