തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരള നിയമസഭ പാസ്സാക്കിയ പ്രമേയത്തിന് നിയമസാധുതയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് പൂർണമായും കേന്ദ്രസർക്കാരിന്റെ അധികാരപരിധിയിൽ പെടുന്നതാണ്. സംസ്ഥാനത്തിന്റെ അധികാര പരിധിയിൽ വരുന്നതല്ല പൗരത്വ ഭേദഗതി നിയമമെന്നും അദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തിനും ഇതിൽ ഇടപെടാൻ സാധിക്കുകയില്ലെന്നും ഗവർണർ പറഞ്ഞു.
താൻ ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ തലവനാണ്. ജനങ്ങളുടെ പണം അനാവശ്യമായി വിനിയോഗിക്കാൻ അനുവദിക്കില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ താൻ അഭിപ്രായം പറയുമെന്നും ഗവർണർ വ്യക്തമാക്കി. നിയമസഭയുടെ നടപടിയിൽ താൻ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post