ഡല്‍ഹി: രാജസ്ഥാനിലെ കോട്ടയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുമരണങ്ങൾ 100 കവിഞ്ഞ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്. ചീഫ് സെക്രട്ടറി നാലാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടു.
ശിശുമരണം സംസ്ഥാന സര്‍ക്കാരിന് സംഭവിച്ച വന്‍ വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. കോട്ടയിലെ ജെ.കെ.ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 104 ശിശുക്കളാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ മാത്രം മരിച്ചത് പത്തിലധികം കുഞ്ഞുങ്ങളാണ്.
Discussion about this post