കശ്മീരില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പാക് ഭീകര സംഘടനാ നേതാവിനെ അറസ്റ്റ് ചെയ്ത് ഇന്ത്യന്‍ സൈന്യം.ജമ്മു കശ്മീരിലെ കുല്ലാന്‍ ഖണ്ഡര്‍ബാല്‍ മേഖലയില്‍ വച്ചാണ് ലഷ്‌കര്‍ ഇ തൊയിബ കമാന്‍ഡര്‍ വലയിലായത്. കൊടും ഭീകരനായ നിസാര്‍ അഹമ്മദ് ധാര്‍ നിരവധി കേസുകളില്‍ പ്രതിയാണ്. പോലിസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സുരക്ഷാസേനയെ ആക്രമിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രദേശത്തെ ഒരു ആശുപത്രിയില്‍ നിസാര്‍ അഹമ്മദ് ഉണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇതിന് പിറകെ ശ്രീനഗര്‍ പോലീസും സുരക്ഷാ സേനയും വെള്ളിയാഴ്ച രാത്രി സംയുക്ത ഓപ്പറേഷന്‍ നടത്തുകയായിരുന്നു. അവിടെ നിന്ന് ഡാറിനെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുക്കകയും ചെയ്തു. ശ്രീനഗറില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ പിന്തുണയുള്ള വിവിധ ഭീകര സംഘടനകളെ കുറിച്ചും അവരുടെ നിക്കളെ കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ഇയാളെ ചോദ്യം ചെയ്യുന്നതോടെ ലഭിക്കുന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍.
23 കാരനായ ഡാര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഭീകരാക്രമണങ്ങളില്‍ സജീവമാണ്. ഇയാള്‍ക്കെതിരെ കുറഞ്ഞത് എട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, അതില്‍ 7 എണ്ണം 2016 ലും 2019 ല്‍ ഒരെണ്ണവും ആണ്.
ലഷ്‌കര്‍ തീവ്രവാദിയായ സലിം പരെയുടെ കൂട്ടാളിയാണ് ദാര്‍. 2019 നവംബറില്‍, കുല്ലന്‍ ഗാണ്ടര്‍ബയില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, അതില്‍ ഒരു പാകിസ്ഥാന്‍ ലഷ്‌കര്‍ തീവ്രവാദിയെ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.
Discussion about this post