കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരളത്തിന്റെ നടപടി നിയമസഭ രാഷ്ട്രീയ ഗിമ്മിക്കെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമം മുസ്ലീംങ്ങൾക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയതാണ് കേന്ദ്രമന്ത്രി.
പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് രാജ്യമെങ്ങും ബിജെപി സംഘടിപ്പിക്കുന്ന പ്രചാരണത്തിന്‍റെ ഭാഗമായി അമിത് ഷായും കേരളത്തിൽ എത്തും. ഈ മാസം 15 മുതല്‍ 25 വരെയാണ് കേരളത്തില്‍ പ്രചാരണ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസ്സും, സിപിഎമ്മും, മുസ്ലിം സംഘടനകളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ്. കേരള നിയമസഭ നിയമത്തിനെതിരെ പ്രമേയവും പാസാക്കിയിരുന്നു.
Discussion about this post