ശ്രീനഗര്‍: കേന്ദ്ര സര്‍ക്കാരിന്റെ സൗഭാഗ്യ പദ്ധതിയിലൂടെ വൈദ്യുതി ലഭിച്ചത് 20000 വീടുകൾക്ക്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഗ്രാമപ്രദേശത്തുള്ള 20,000 വീടുകളിലാണ് വൈദ്യുതി കണക്ഷന് ലഭിച്ചത്.
സൗഭാഗ്യ പദ്ധതിയില്‍ വൈദ്യുതി കണക്ഷന് ലഭിച്ച ശേഷമാണ് ജീവിതത്തില്‍ ശരിക്കും ‘വെളിച്ചം’ ലഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.’ വൈദ്യുതി കണക്ഷന് ലഭിച്ചതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇത് വലിയ സഹായമാണ്. വൈദ്യുതിയില്ലാതെ ജീവിക്കാന്‍ വലിയ പ്രയാസമായിരുന്നു’ സര്‍ഫ്രസ് അഹമ്മദ് ജമോള എന്നയാള്‍ ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
വൈദ്യുതി ലഭ്യമല്ലാത്ത 20,000 ത്തോളം വീടുകള്‍ ജില്ലയില്‍ ഉണ്ടായിരുന്നു. സൗഭാഗ്യ പദ്ധതിയിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത് സാധ്യമാക്കിയതെന്ന് സാജിദ് പര്‍വേസ് എന്നയാള്‍ വ്യക്തമാക്കി.
2017 സെപ്റ്റംബര്‍ 25 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമീണ മേഖലയിലെ വീടുകള്‍ക്കും ദരിദ്രകുടുംബങ്ങള്‍ക്കും വൈദ്യുതി കണക്ഷന് ലഭ്യമാക്കുന്ന സൗഭാഗ്യ പദ്ധതി ആരംഭിച്ചത്.
എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സൗഭാഗ്യ പദ്ധതി 100 ശതമാനം ലക്ഷ്യം പൂര്‍ത്തീകരിച്ചതായാണ് റിപ്പോർട്ട്.
Discussion about this post