ജയ്പുര്‍: രാജസ്ഥാനിലെ കോട്ടയ്ക്കു പുറമേ ബിക്കാനീറിലും ശിശുമരണം. ഡിസംബറില്‍ ബിക്കാനീറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 162 ശിശുകള്‍ മരിച്ചു. കോട്ടയിലെ ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ശിശുമരണ നിരക്കിനേക്കാള്‍ കൂടുതലാണ് ഇത്.
വിവിധ ആശുപത്രികളില്‍ നിന്നായി 2,219 ശിശുകളാണ് ഡിസംബറില്‍ സര്‍ദാര്‍ പട്ടേല്‍ മെഡിക്കല്‍ കോളജില്‍ (പിബിഎം ആശുപത്രി) ചികിത്സ തേടിയതെന്ന് ഡോക്ടര്‍ എച്ച്.എസ് കുമാര്‍ പറഞ്ഞു. ഇതില്‍ 162 കുട്ടികള്‍ ഐസിയുവില്‍ വച്ച് മരിച്ചു. ഇവരാരും ഈ ആശുപത്രിയില്‍ ജനിച്ചവരല്ല. കുട്ടികളെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരില്‍ ഭൂരിഭാഗവും പിഎച്ച്സികളിലും സിഎച്ച്സികളിലും ജനിച്ച കുട്ടികളാണ്. കുട്ടികളുടെ ആരോഗ്യനില വളരെ മോശമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
അതേസമയം കോട്ടയിലെ ആശുപത്രിയില്‍ മരിച്ച ശിശുകളുടെ എണ്ണം 110 ആയി.
Discussion about this post