കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് എംഡിയുടെ കാറിന് നേരെ കൊച്ചിയിൽ കല്ലേറ്. കല്ലേറിൽ എംഡി ജോർജ്ജ് അലക്സാണ്ടറിന് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷം 52 ദിവസം നീണ്ട സമരത്തിനൊടുവില്‍ ഒപ്പിട്ട കരാറിലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് മാനേജ്മെന്റ് ജീവനക്കാരെ പിരിച്ചുവിട്ടെന്നാരോപിച്ചാണ് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ നടത്തിയ സമരത്തിനിടെയാണ് കല്ലേറുണ്ടായത്.
കഴിഞ്ഞ വര്‍ഷം 52 ദിവസം നീണ്ട സമരത്തിനൊടുവില്‍ ഒപ്പിട്ട കരാറിലെ വ്യവസ്ഥകള്‍ മാനേജ്മെന്റ് ലംഘിച്ചെന്നാരോപിച്ചാണ് സമരം തുടങ്ങിയത്. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ച് മാനേജ്മെന്റ് 45 ശാഖകള്‍ പൂട്ടുകയും 166 ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. യൂണിയന് സെക്രട്ടറിയും അംഗങ്ങളും ജോലിചെയ്യുന്ന ശാഖകളാണ് തിരഞ്ഞുപിടിച്ച് പൂട്ടിയത്.
Discussion about this post