പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെല്ലാം നിര്‍ഭാഗ്യവശാല്‍ തെറ്റായ ധാരണയ്ക്ക് പുറത്തുള്ളതെന്ന് മാധ്യമപ്രവര്‍ത്തകനും, അധ്യാപകനുമായ അരുണ്‍ കുമാര്‍. സിഎഎ നടപ്പാക്കുന്നത് കൊണ്ട് ഒരു ഇന്ത്യന്‍ പൗരന്മാര്ക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
സിഎഎ നേരിട്ടെടുത്താല്‍ ഒരു ഇന്ത്യന്‍ പൗരന്മാരെയും നേരിട്ട് ബാധിക്കുന്നതല്ല അത്. സിഎഎ മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സംബന്ധിച്ചുള്ളതാണ്. ഒരു ഇന്ത്യന്‍ പൗരന്മാരെയും ബാധിക്കുന്ന ഒന്നല്ല. ഒരു മുസ്ലീമിനും പൗരത്വം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകില്ല. സിഎഎ ഒരു മുസ്ലി വിഷയം മാത്രമല്ല. നിര്‍ഭാഗ്യവശാല്‍ നമ്മള് ഇപ്പേള്‍ കാണുന്ന ചര്‍ച്ചകളെല്ലാം ഇത്തരത്തിലുള്ള തെറ്റായ സങ്കല്പങ്ങളില് നിന്നുള്ളതാണെന്നും അരുണ്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Atheistickerala/videos/996457300735930/
പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് മതപീഡനത്തിന് ഇരായവുന്നുണ്ട് എന്നത് വാസ്തവമാണ്.സിഎഎ ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ ബാധകമാണ് എന്ന വാദവും എനിക്കില്ലെന്നും അരുണ്‍ പറയുന്നു.
Discussion about this post