ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ അവന്തിപോറയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കൊടും ഭീകരന്‍ കൊല്ലപ്പെട്ടു.സാഹിദ് ഹസ്സന്‍ ഗദാന്‍ജി എന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാര്‍ഡറാണ് കല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ ചാര്‍സൂ പ്രദേശത്ത് പോലീസും കരസേനയും സിആര്‍പിഎഫും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരന്‍ കൊല്ലപ്പെട്ട്. കഴിഞ്ഞയാഴ്ച അനന്തനാഗില്‍ നടന്ന ആക്രമണത്തില്‍ ഇയാള്‍ പങ്കെടുത്തിരുന്നു.
നിരഴധി ഭീകരാക്രമണങ്ങളുടെ ആസൂത്രകനാണ് സാഹിദ് ഹസ്സനെന്ന് പോലിസ് പറഞ്ഞു. ഇയാളുടെ പക്കല്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തു.
ഒരു പിസ്റ്റള്‍, ഒരു മാഗസിന്‍, ആറ് ലൈവ് ആര്‍ഡിഎക്‌സ്, ഒരു ഗ്രനേഡ് എന്നിവയാണ് കണ്ടെടുത്തുത്. പ്രദേശത്ത് തീവ്രവാദിയുടെ സാന്നിധ്യം സംബന്ധിച്ച് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു.
Discussion about this post