മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ കശ്മീരിര്‍ മോചനമാവശ്യപ്പെട്ടുള്ള പോസ്റ്റര്‍ വെട്ടിലാക്കിയത് മഹാരാഷ്ട്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ശിവസേനയെ. ജെഎന്‍യു പ്രതിഷേധക്കാരെ പിന്തുണക്കുന്ന നിലപാടിനെതിരെ പാര്‍ട്ടി അണികളില്‍ തന്നെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആസാദി കശ്മീര്‍ പോസ്റ്റര്‍ ഉയര്‍ത്തിയുള്ള പ്രതിഷേധം മുംബൈയില്‍ അരങ്ങേറിയത്. ഇതോടെ സംഭവത്തെ അപലപിക്കാതെ വഴിയില്ല എന്ന അവസ്ഥയിലായി ശിവസേന.
മുംബൈയില്‍ അത്തരം പോസ്റ്റര്‍ ഉയര്‍ത്തിയതിനെ എതിര്‍ത്ത് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രംഗത്തെത്തിയിരുന്നു.ഇത്തരം വിഘടനവാദികളെ എന്തിനാണ് സഹിക്കുന്നതെന്നും, നിങ്ങളുടെ മൂക്കിന് താഴെ ആസാദി ഗ്യാങ് ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നത് അനുവദിക്കുകയാണോ നിങ്ങള്‍ എന്നായിരുന്നു ഫട്‌നാവിസിന്റെ ചോദ്യം.
‘എന്തിന് വേണ്ടിയുള്ള പ്രതിഷേധമാണിത്? എന്തിനാണ് കാശ്മീരിനെ വിഘടിപ്പിക്കുകയെന്ന പോസ്റ്റര്‍? ഇത്തരം വിഘടനവാദികളെ എന്തിനായാണ് നാം സഹിയ്ക്കുന്നത്? കാശ്മീരിനെ മോചിപ്പിക്കുകയെന്ന പോസ്റ്ററുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ രണ്ടു കിലോമീറ്ററരികില്‍ വരെ ആസാദി ഗ്യാങ്ങ് എത്തി. ഉദ്ധവ് ജി, നിങ്ങളുടെ മൂക്കിനുകീഴെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ അനുവദിയ്ക്കുകയാണോ താങ്കള്‍?’ ദേവേന്ദ്ര ഫട്‌നാവിസ് ട്വിറ്ററിലൂടെ ചോദിച്ചു
ഇതിന് മറുപടിയായ ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. കശ്മീരിലെ ഇന്റര്‍ ടെലിഫോണ്‍ ബന്ധങ്ങള്‍ വിഛേദിച്ചതുമയി ബന്ധപ്പെട്ടാണ് പോസ്റ്റര്‍ എന്ന വിചിത്രവാദമാണ് അദ്ദേഹം ഉയര്‍ത്തിയത്. കശ്മീര്‍ വിഘടനവുമായി ബന്ധപ്പെട്ട ഒന്നും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ബിജെപി വിഷയത്തില്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് പോലിസ് എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തു.
നൂറുപേരോളം ഗേറ്റ്‌വേ ഓഫ് ഇന്ത്യയില്‍ തടിച്ചുകൂടിയിരുന്നു. കാശ്മീര്‍ വിഘടനവാദമുയര്‍ത്തുന്ന പോസ്റ്റര്‍ പിടിച്ചുനില്‍ക്കുന്നവരുടേ വീഡിയോയും ട്വിറ്ററിലൂടെ ദേവേന്ദ്രഫട്‌നാവിസ് പുറത്തുവിട്ടിരുന്നു. ഇതിനിടെ സമരത്തിന്റെ മറവില്‍ രാജ്യവിരുദ്ധ ശക്തികള്‍ രംഗത്തെത്തിയത് കേന്ദ്രസര്‍ക്കാരും ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. കാശ്മീര്‍ മോചിന മുദ്രാവാക്യമുയര്‍ന്നതുള്‍പ്പടെയുള്ള സംഭവങ്ങളില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കേന്ദ്രം. അതേസമയം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇത്തരം സംഭവങ്ങളോട് ഉദാസീന മനോഭാവം സ്വീകരിക്കുകയാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
Discussion about this post