ശബരിമല യുവതി പ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളിലെ നിയമപ്രശ്നങ്ങളില്‍ വാദം കേള്‍ക്കാനുള്ള ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയാണ് ശബരിമല ബഞ്ചിന്റെ അധ്യക്ഷന്‍. നേരത്തെ ശബരിമല യുവതി പ്രവേശം പരിഗണിച്ചിരുന്ന അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, ആര്.എഫ്.നരിമാന്, ഖാന് വില്ക്കര് എന്നിവര്‍ ബെഞ്ചിലില്ല
ആര് ഭാനുമതി, അശോക് ഭൂഷണ്, നാഗേശ്വര്‍ റാവു, എം.ശാന്തനഗൗഡര്‍, ബി.ആര്.ഗവായ്, എസ്.അബ്ദുള്‍ നസീര്‍, ആര്.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റുഅംഗങ്ങള്‍. ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദംകേള്‍ക്കും.
ശബരിമല, മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശം എന്നിവ ഉള്‍പ്പെടെ സമാന വിഷയങ്ങളില്‍ ഒന്‍പതംഗ ബെഞ്ചില്‍നിന്നുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കുക. അഞ്ചംഗ ബഞ്ചിലെ നാല് പേര് നേരത്തെ യുവതി പ്രവേശത്തെ അനുകൂലിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ചതിന് പിറകെ പുതിയ ചീഫ് ജസ്റ്റിസ് അടങ്ങുന്ന അഞ്ചംഗ ബഞ്ച് ശബരിമല പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കാനും, ഒന്‍പതംഗ വിശാല ബഞ്ചിന് വിടാനും തീരുമാനിക്കുകയായിരുന്നു.
Discussion about this post