ജെ.എന്‍.യുവിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാനെത്തിയ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കമുള്ളവരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. സംഘര്‍ഷം ഒഴിയാത്ത ക്യാമ്പസില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലിസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് സിപിഎം നേതാക്കള്‍ ക്യാമ്പസില്‍ കയറാന്‍ എത്തിയത്. ഇവരെ തടഞ്ഞ പോലിസ് തിരിച്ചയക്കുകയായിരുന്നു.
ഞങ്ങള്‍ ഗുണ്ടകളല്ല ഭരണഘടനക്ക് അനുസൃതമായി ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കാന്‍ എത്തിയവരാണെന്നായിരുന്നു മാധ്യമങ്ങളോട് യെച്ചൂരിയുടെ പ്രതികരണം.
ജെ.എന്‍.യു ആക്രമണത്തിന് എതിരെ പൂര്‍വവിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചും പ്രധാന ഗേറ്റില്‍ പൊലീസ് തടഞ്ഞിരുന്നു. രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രധാന കവാടത്തിന് 100 മീറ്റര്‍ അപ്പുറം പൊലീസ് ഇവരെ തടയുകയായിരുന്നു.
Discussion about this post