ഇനിയും ഒരു ചടങ്ങിലും നിലവിളക്ക് കത്തിക്കില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് .മുന്‍തലമുറയില്‍പ്പെട്ട ലീഗ് നേതാക്കളാരും നിലവിളക്ക് കത്തിച്ചായിരുന്നില്ല ഉദ്ഘാടനം നിര്‍വഹിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഇനിയാരും ഒരു ചടങ്ങിലും നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യില്ല എന്നും അബ്ദുറബ്ബ് അറിയിച്ചു. നിലവിളക്ക് വിഷയം തന്നെ ഒരു തരത്തിലും വിഷമിപ്പിച്ചിട്ടില്ല എന്നും റബ് അറിയിച്ചു.
കഴിഞ്ഞമാസം പൊതുവേദിയില്‍ നിലവിളക്ക് കൊളുത്താതിരുന്ന വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബിനെ വിളക്ക് കൊളുത്തല്‍ ഒരു മതത്തിന്റെയും ആചാരമല്ലെന്ന് നടന് മമ്മൂട്ടി ഉപദേശിച്ചിരുന്നു . തിരുവനന്തപുരത്ത് നടന്ന പി.എന്‍ പണിക്കര്‍ അനുസ്മരണ ദിന ചടങ്ങായിരുന്നു വേദി. ഉദ്ഘാടന വേദിയില്‍ മമ്മൂട്ടി വിളക്ക് കൊളുത്തി, മന്ത്രിയ്ക്ക് നീട്ടിയപ്പോള്‍ മന്ത്രി വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സംസാരിച്ച മമ്മൂട്ടി സംഭവം ചര്‍ച്ചയാക്കുകയും, വേദിയിലുണ്ടായിരുന്നുവരുടെ പിന്തുണ നേടുകയും ചെയ്തിരുന്നു.
വിളക്ക് കൊളുത്തുന്നത് ഏതെങ്കിലും ഒരു മതത്തിന്റെ ആചാരമല്ല. മുസ്ലിംലീഗ് ഇത്തരം വിശ്വാസങ്ങള്‍ അവസാനിപ്പിക്കണംമമ്മൂട്ടി പറഞ്ഞു. താനും ഒരു മുസ്ലിം വിശ്വാസിയാണ്. മതാചാരപ്രകാരമാണ് ജീവിക്കുന്നത്, നോമ്പും എടുക്കുന്നുണ്ട്.മമ്മൂട്ടി പറഞ്ഞിരുന്നു.
പി.കെ കുഞ്ഞാലിക്കുട്ടി, ഇബ്രാഹിം കുഞ്ഞ് തുടങ്ങി ലീഗ് മന്ത്രിമാരാരും ചടങ്ങുകളില്‍ വിളക്ക് കൊളുത്താറില്ല. വിളക്ക് തെളിയിക്കുന്നതിന് മുസ്ലിം മതാചാരപ്രകാരം അനവാദമില്ലെന്നായിരുന്നു ലീഗ് നേതാക്കളുടെ നിലപാട്.
Discussion about this post