ഇറാ!ന്‍ സൈനികമേധാവി കാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക കൊലപ്പെടുത്തിയതിനു പിറകേ അമേരിക്ക വധിയ്ക്കുമെന്ന ഭയത്താല്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് യുന്‍ ഒളിവില്‍ പോയതായി അന്താരാഷ്ട്രമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബര്‍ 31 കഴിഞ്ഞ് കിം ജോങ്ങ് യുന്നിനെ പുറത്ത് കണ്ടിട്ടില്ലെന്നാണ് ദക്ഷിണകൊറിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ കിം ജോങ്ങ് യുന്‍ കഴിഞ്ഞ ദിവസം തന്റെ മുത്തച്ഛനും കിം കുടുബവാഴ്ചയുടെ ആദ്യ അധിപതിയുമായിരുന്ന കിം2 സുങ്ങിന്റെ ശവകുടീരത്തില്‍ സന്ദര്‍ശനം നടത്തിയെന്നും ചിത്രങ്ങള്‍ പുറത്തുവിടുന്നില്ലെന്നും ഉത്തരകൊറിയയുടെ ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള പത്രം റിപ്പോര്‍ട്ട് ചെയ്തു.
മേജര്‍ ജനറല്‍ കാസിം സുലൈമാനിയെ കൊലപ്പെടുത്തിയത് പോലെ തന്നെയും അമേരിക്ക ഡ്രോണുകള്‍ അയച്ച് കൊലപ്പെടുത്തുമോ എന്ന് കിം ജോങ്ങ് യുന്‍ സംശയിക്കാന്‍ കാരണം ഡിസംബര്‍ 31ന് താന്‍ പങ്കെടുത്ത പൊതുചടങ്ങില്‍ അമേരിക്കക്കെതിരേ അതിശക്തമായ ഭാഷയില്‍ പ്രസംഗിച്ചതാണെന്ന് മാദ്ധ്യമങ്ങള്‍ പറയുന്നു. മേജര്‍ ജനറല്‍ സുലൈമാനിയെ കൊലപ്പെടുത്തയതിനു മൂന്നു ദിവസം മുന്‍പായിരുന്നത്. ഉത്തരകൊറിയ ആണവക്കരാര്‍ ഒപ്പിടുന്നതിനുള്ള ട്രംപിന്റെ അന്ത്യശാസനം ഇപ്പോള്‍ത്തന്നെ കടന്നുകഴിഞ്ഞു. ഇറാന് ആണവായുധങ്ങള്‍ ലഭിച്ചത് കൊറിയയില്‍ നിന്നാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കിം ജോങ്ങ് യുന്‍ ഭയക്കുന്നതിന്റെ കാരണം അതാണോ എന്നും സംശയങ്ങളുണ്ട്. കിം ജോങ്ങ് യുന്‍ ഇതുവരെ ഇറാനിലെ മേജര്‍ ജനറല്‍ സുലൈമാനിയുടെ കൊലപാതകത്തില്‍ പ്രതികരിയ്ക്കാത്തതും സംശയങ്ങളുയര്‍ത്തുകയാണ്.
ആഗോള ഇടതുപക്ഷത്തിന്റെ മുഖമായി ഇടതുപക്ഷവും സി പി എമ്മും കരുതുന്ന ഈ നേതാവ് അമേരിക്ക ഇത്രയും പ്രകോപനപരമായ നടപടി കൈക്കൊണ്ടിട്ടും ഇതുവരെ ശബ്ദിച്ചിട്ടില്ല എന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു.













Discussion about this post