പ്രധാനമന്ത്രി നരേന്ദ്രമൊദിയെ വഴിയില്‍ തടയാന്‍ ആഹ്വാനം. കൊല്‍ക്കത്തയില്‍ എത്തുന്ന പ്രധാനമന്ത്രിയെ തടയണമെന്നാണ് ചിലര്‍ ആഹ്വാനം ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവരാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ തടയുമെന്ന് അവകാശപ്പെടുന്നത്.
എന്നാല്‍ വെറും പബ്ലിസിറ്റി സ്റ്റണ്ടാണ് ഇത്തരമൊരു പ്രചരണത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. പ്രധാനമന്ത്രിയെ വഴിയില്‍ തടയുക അസാധ്യമായാണ് കാര്യമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അക്രമം അഴിച്ചു വിടുന്ന രാഷ്ട്രീയ ദുഷ്‌ലാക്കുള്ള ചിലരാണ് ഇത്തരം ആഹ്വാനങ്ങള്‍ക്ക് പിന്നിലെന്നാണ് ആരോപണം.
നാളെയാണ് മോദി കൊല്‍ക്കത്തയില്‍ എത്തുന്നത്.പശ്ചിമ ബംഗാളില്‍ സിഎഎ വലിയ രാഷ്ട്രീയ വിഷയമാക്കി ബിജെപി ഉയര്‍ത്തുന്നുണ്ട്. ഇത് ടിഎംസിയ്ക്ക് വലിയ ഭീഷണിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
Discussion about this post