റെയിൽവേ നവീകരണത്തിന്റെ ഭാഗമായി ഔദ്യോഗിക ഇടപാടുകളെല്ലാം സമ്പൂർണമായി കടലാസ് വിമുക്തമാക്കാൻ ഇന്ത്യൻ റെയിൽവേ.നിലവിലുള്ള കടലാസ് രേഖകളെല്ലാം തന്നെ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. നിലവിൽ, റെയിൽവേയുടെ പ്രവർത്തന ക്രമങ്ങൾ സംബന്ധിച്ച ഇടപാടുകളും രേഖകളുമെല്ലാം കടലാസു ഫയലുകളിൽ ആക്കിയാണ് സൂക്ഷിക്കുന്നത്.എടുത്തു കൈകാര്യം ചെയ്യുന്നതിനും, കേടുകൂടാതെ രേഖകളെല്ലാം കാലാകാലം സൂക്ഷിക്കുന്നതിനും ഇത് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നവീകരണത്തിന്റെ ഭാഗമായുള്ള ഈ നടപടിയോടു കൂടി ഇത്തരം ബുദ്ധിമുട്ടുകളെല്ലാം പരിപൂർണ്ണമായി ഇല്ലാതാകുകയും ജീവനക്കാർക്ക് ആയാസരഹിതമായി ജോലി ചെയ്യാനും സാധിക്കും.
ഇതോടൊപ്പം തന്നെ, കാര്യക്ഷമതയും മികച്ച സേവനവും ഉറപ്പുവരുത്താൻ രാജ്യമെമ്പാടും ഇ-ഓഫീസുകൾ സ്ഥാപിക്കാനും റെയിൽവേ അധികൃതർ ആലോചിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ വർഷം മാത്രം നാനൂറിലധികം റെയിൽവേ എൻജിനുകൾ നിർമ്മിച്ച് ലോക റെക്കോർഡ് നേടിയ ഇന്ത്യൻ റെയിൽവേ, എക്കാലത്തെയും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.മാത്രമല്ല, ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിനിടയ്ക്ക് ഒരാൾപോലും റെയിൽ അപകടങ്ങളിൽ കൊല്ലപ്പെട്ടിട്ടില്ല. ഇന്ത്യൻ റെയിൽവേ സേവനമാരംഭിച്ചതിന് ശേഷം, കഴിഞ്ഞ 166 വർഷത്തിനിടയിൽ ആദ്യമായാണ് ഈ ബഹുമതി.
Discussion about this post