കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ വിദേശ പ്രതിനിധികളുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസിന് നാണക്കേടായി. കോണ്‍ഗ്രസിന്റെ നിലപാടിനെതിരായി പ്രവര്‍ത്തിച്ച നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടി എടുക്കാനൊരുങ്ങുകയാണ്. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായി നേതൃത്വം അറിയിച്ചു.
ലോകസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ബിലാല്‍ അഹമ്മദ് ഷാ ഉള്‍പ്പടെ രണ്ട് നേതാക്കള്‍ക്കാണ് നോട്ടിസ്. 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇന്നലെ താഴ്വര സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തിയിരുന്നു. ഈ സംഘത്തെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത്.
ചില പിഡിപി നേതാക്കളും സംഘത്തെ കണ്ടിരുന്നു.
കശ്മീരില്‍ നിന്ന് പാക്കിസ്ഥാന് ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കില്ലെന്ന് തദ്ദേശവാസികള്‍ പ്രതിനിധി സംഘത്തോട് പറഞ്ഞിരുന്നു. കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്ന് അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന്റെ കൂടി ഭാഗമായായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശ സംഘത്തെ കശ്മീരിലേക്ക് സ്വാഗതം ചെയ്തത്.









Discussion about this post