ഇന്ത്യയെ നശിപ്പിക്കുന്നവര്‍ക്കൊപ്പമാണ് താന്‍ നില കൊള്ളുന്നതെന്ന് അറിയാത്തവരല്ല നടി ദീപിക പാദുകോണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജനം ഇപ്പോഴത്തെ നിലപാടില്‍ അത്ഭുതപ്പെടുന്നത് ദീപികയുടെ രാഷ്ട്രീയ ചായ്‌വ് അറിയാത്തത് കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ജെഎന്‍യു വിദ്യാര്‍ത്ഥികളോട് ഐക്യദാര്‍ഢ്യപ്പെട്ട ബോളിവുഡ് താരം ദീപിക പദുകോണിന്റെ രാഷ്ട്രീയ ചായ് വ് എന്താണെന്ന് തനിക്കറിയണം. അവര്‍ എന്തുകൊണ്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കൊപ്പം നിലകൊണ്ടു എന്നത് വാര്‍ത്ത വായിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരോടൊപ്പം ആണ് ദീപിക നിന്നത്. ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമായ കാര്യമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്. അവരുടെ അവകാശത്തെ ഞാന്‍ നിഷേധിക്കുന്നുമില്ല’,സ്മൃതി പറഞ്ഞു.
ഡല്‍ഹിയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡു കോണ്‍ക്ലേവിലാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം.
2011ല്‍ ദീപിക കോണ്‍ഗ്രസിനെ പിന്തുണക്കുന്നുണ്ട്. അന്ന് മുതല്‍ ദീപികയുടെ രാഷ്ട്രീയ ചായ്‌വ് അവര്‍ വെളിപ്പെടുത്തിയതാണ്. ജനം ഇതില്‍ അത്ഭുതപ്പെടുന്നത് അവര്‍ക്ക് അതറിയാത്തതുകൊണ്ടാണ്. ദീപികയുടെ ധാരാളം ആരാധകര്‍ ഇന്നവരുടെ നിലപാട് തിരിച്ചറിഞ്ഞെന്നും ഇന്ത്യയെ നശിപ്പിക്കുന്നവര്‍ക്കൊപ്പമാണ് താന്‍ നിലകൊണ്ടതെന്ന് അറിയുന്നവളാണ് ദീപികയെന്നും സ്മൃതി ഇറാനി പറഞ്ഞു.
ജനുവരി അഞ്ചിനാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധ സമരത്തിലാണ് ദീപിക പങ്കെടുത്തത്. സമരത്തിനെത്തിയ ദീപിക ഇടത് യൂണിയന്‍ നേതാവ് ഐഷാ ഘോഷുമായി സംസാരിച്ചിരുന്നു.









Discussion about this post