കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് വീണ്ടും സുപ്രിംകോടതിയിലേക്ക്. ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകുന്നത് വരെ വിചാരണ നടപടികള്‍ നിറുത്തിവയ്ക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും.
നേരത്തെ കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്കിയ വിടതൽ ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ദിലീപിനെ പ്രതി ചേര്‍ത്ത് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നു.
Discussion about this post