ടെഹ്‌റാൻ : ഉക്രൈൻ യാത്ര വിമാനത്തെ വെടിവെച്ചിട്ടതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ഇറാൻ പ്രസിഡണ്ട് ഹസൻ റുഹാനി.ജനുവരി എട്ടാം തിയതി നടന്ന സംഭവം 176 പേരുടെ മരണത്തിനിടയാക്കിയിരുന്നു. മാനുഷികമായ അബദ്ധമാണ് നടന്നതെന്നും, സംഭവത്തിൽ വളരെ ദുഃഖിക്കുന്നുവെന്നും വെളിപ്പെടുത്തിയ റുഹാനി, ഇറാനിൽ നടന്ന അമേരിക്കൻ വ്യോമാക്രമണം സൃഷ്ടിച്ച അതീവ ജാഗ്രതാവസ്ഥയാണ് സംഭവത്തിന് കാരണമെന്നും ആരോപിച്ചു.
ഉക്രൈൻ ലക്ഷ്യമാക്കി ഇറാനിലെ ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം, ടേക്ക് ഓഫ് ചെയ്ത് അല്പ നേരത്തിനുള്ളിലായിരുന്നു ആക്രമിക്കപ്പെട്ടത്. ഇറാൻ വ്യോമമേഖലയ്ക്കകത്ത് കണ്ട യാത്രാവിമാനം യുദ്ധവിമാനമെന്ന് തെറ്റിദ്ധരിച്ച ഇറാൻ സൈന്യം, റഷ്യൻ നിർമ്മിത ടോർ പ്രതിരോധ സംവിധാനമുപയോഗിച്ച് വിമാനം വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
ശനിയാഴ്ച കാലത്തു നടന്ന പത്രസമ്മേളനത്തിലാണ് ഇറാൻ പ്രസിഡന്റ് ആക്രമണത്തിന്റെ ഔദ്യോഗികമായ സ്ഥിരീകരണത്തോടൊപ്പം ഖേദപ്രകടനം നടത്തിയത്.
Discussion about this post