ഇടുക്കി: നെടുങ്കണ്ടത്ത് പള്ളിയില്‍ നിസ്കരിക്കുന്നതിനിടയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ നസീറിനെതിരെ ആക്രമണം. തൂക്കുപാലം ജുമാ മസ്ജിദില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. ബാങ്ക് വിളികേട്ട് പള്ളിയിലേക്ക് നിസ്കരിക്കാനായി പോയ നസീറിനെ എസ്ഡിപിഐയിലും ഡിവൈഎഫ്ഐയിലും പെട്ട ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി നേതൃത്വം പറഞ്ഞു.
നസീർ നിസ്കാരം നടത്തികൊണ്ടിരിക്കവേ എസ്ഡിപിഐ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിന്നില്‍ നിന്ന് ആക്രമിക്കുകയും, കുനിഞ്ഞിരുന്നു നസീറിനെ കസേര കൊണ്ട് അടിക്കുകയുമാണ് ഉണ്ടായത്. അക്രമികള്‍ അദ്ദേഹത്തെ പലവട്ടം നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
അവശനായ നസീറിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം അമൃത ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Discussion about this post