എതിർക്കാൻ പറ്റാവുന്നിടത്തോളം കോൺഗ്രസ് എതിർത്താലും നാലുമാസത്തിനകം അയോദ്ധ്യയിലെ രാമജന്മ ഭൂമിയിൽ ശ്രീരാമ ക്ഷേത്രമുയരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.മധ്യപ്രദേശിലെ ജബൽപൂരിൽ,പൗരത്വ ബില്ലിനെക്കുറിച്ചുള്ള ബോധവൽകരണ പരിപാടിയിൽ പ്രസംഗിക്കവെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.പൗരത്വ നിയമം നടപ്പിൽ വന്നതിനു ശേഷം അമിത് ഷാ പങ്കെടുക്കുന്ന ആദ്യ ബോധവൽകരണ പരിപാടിയാണിത്.
കോൺഗ്രസ് നേതാവായ കപിൽ സിബൽ,രാമക്ഷേത്രം നിർമ്മിക്കരുതെന്നാവശ്യപ്പെട്ടിരുന്നു.ഇതിനോടുള്ള പ്രതികരണമായാണ് കേന്ദ്രആഭ്യന്തര മന്ത്രി സർക്കാരിന്റെ തീരുമാനം പ്രഖ്യാപിച്ചത്.2019 നവംബർ പത്തൊൻപതിന് വന്ന വിധിപ്രകാരം സുപ്രീംകോടതി രാമക്ഷേത്രം പണിയാൻ അനുവാദം നൽകിയിരുന്നു.









