ജെഎൻയു സർവകലാശാലയിൽ ജനുവരി അഞ്ചിന് നടന്ന അക്രമത്തിൽ പങ്കെടുത്ത മുഖം മൂടിധരിച്ച പെൺകുട്ടിയെ ഡൽഹി പോലീസ് തിരിച്ചറിഞ്ഞു. ഡൽഹി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞു എന്ന് വെളിപ്പെടുത്തിയത്.ജെഎൻയു സർവകലാശാലയുടെ കീഴിലുള്ള ദൗലത്ത് റാം കോളേജ് വിദ്യാർഥിനിയാണ് പെൺകുട്ടിയെന്ന് അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. പെൺകുട്ടിയെ തിരിച്ചറിഞ്ഞ സ്ഥിതിയ്ക്ക് തുടർ നടപടികൾ ഉടനടി ആരംഭിക്കുമെന്നും പോലീസ് അധികാരികൾ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജനുവരി അഞ്ചിന്, കയ്യിൽ വടികളും ഇരുമ്പ് കമ്പികളുമായി ക്യാമ്പസിൽ അതിക്രമിച്ചു കയറിയ സംഘം ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർഥികളെ ആക്രമിക്കുകയും,കലാലയത്തിന്റെ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.













Discussion about this post