ബാഗ്ദാദ്: ഇറാക്കിലെ ബാഗ്ദാദില്‍ യുഎസ് സൈനിക കേന്ദ്രത്തിന് സമീപം വീണ്ടും റോക്കറ്റ് ആക്രമണം. വടക്കന്‍ ബാഗ്ദാദിലെ താജി സൈനിക കേന്ദ്രത്തിനു സമീപത്തായാണ് ആക്രമണം ഉണ്ടായത്.
അഞ്ച് കത്യൂഷ റോക്കറ്റുകളാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ സൈനിക കേന്ദ്രത്തിന് സമീപം പതിച്ചത്. ആളപായമുണ്ടായിട്ടില്ലെന്ന് ഇറാക്ക് സൈന്യം അറിയിച്ചു.
അതേസമയം, ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. സംഭവത്തോട് പ്രതികരിക്കാന്‍ ഇറാനും ഇതുവരെ തയാറായിട്ടില്ല. വൈറ്റ് ഹൗസോ പെന്റഗണോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇറാന് സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ചതില്‍ പ്രതികാരമായി ഇറാക്കിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ കഴിഞ്ഞയാഴ്ച ഇറാന് മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
Discussion about this post