ആർട്ടിക്കിൾ 370 ലെ വ്യവസ്ഥകൾ റദ്ദാക്കിയത് ചരിത്രപരമായ നടപടിയാണെന്ന് കരസേനാ മേധാവി ജനറൽ എം എം നരവനെ.എഴുപത്തിരണ്ടാം കരസേനാ ദിനത്തിനോടനുബന്ധിച്ച് ബുധനാഴ്ച കരിയപ്പ പരേഡ് ഗ്രൗണ്ടിൽ നടന്ന ഗംഭീരമായ ആർമി ഡേ പരേഡിലാണ് കരസേനാ മേധാവി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.ഈ നീക്കം “പടിഞ്ഞാറുള്ള അയൽക്കാരന്റെ” നിഴൽ യുദ്ധത്തെ തടസ്സപ്പെടുത്തിയെന്നും ഇന്ത്യൻ സായുധ സേനയ്ക്ക് ഭീകരതയ്‌ക്കെതിരെ സഹിഷ്ണുതയില്ലെന്നും മിലിന്ദ് മുകുന്ദ് നരവനെ പ്രഖ്യാപിച്ചു.
കരസേനാ മേധാവി എം എം നരവനെ, എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ, നേവി ചീഫ് അഡ്മിറൽ കരംബീർ സിംഗ്, പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത് എന്നിവർ പങ്കെടുത്ത ചടങ്ങിൽ നടന്ന പരേഡിൽ കരസേന തങ്ങളുടെ സൈനിക ശക്തിയും അത്യാധുനിക ആയുധങ്ങളും പ്രദർശിപ്പിച്ചു
Discussion about this post