ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) രൂപീകരിച്ചത് ഇന്ത്യയുടെ പൂർവ്വികരെയും പാരമ്പര്യങ്ങളെയും എതിർക്കുന്നതിനായിരുന്നുവെന്ന് സ്വാമിനാഥൻ ഗുരുമൂർത്തി .”ജെഎൻയുവിന്റെ ജനിതകഘടന തന്നെ ഇന്ത്യാവിരുദ്ധമാണ്.ഒന്നുകിൽ രാഷ്ട്ര വിരുദ്ധമായ തത്വസംഹിതകളുടെ പിടിയിൽ നിന്നും മോചിപ്പിച്ച് ജെഎൻ.യുവിനെ പരിഷ്കരിക്കുക,അല്ലെങ്കിൽ അത് അടച്ചു പൂട്ടുക” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ദിരയുടെ ഭരണകാലത്ത് നിലവിൽ വന്ന ജെഎൻയു പതുക്കെ കോൺഗ്രസ് വിരുദ്ധമായി.പിന്നീട് 1982 ൽ രാജ്യത്തിനെതിരായും മാറി.അപ്പോഴാണ് 43 ദിവസത്തേക്ക് സ്ഥാപനം അടച്ചത്” എന്നും ഡെക്കാൻ ഹെറാൾഡിലെ ഒരു റിപ്പോർട്ട് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.ചെന്നൈയിൽ തുഗ്ലക്ക് മാസികയുടെ വാർഷിക ദിനാഘോഷത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ചലച്ചിത്ര നടൻ രജനീകാന്ത് ഗുരുമൂർത്തി എന്നിവരുടെ സാന്നിധ്യത്തിൽ സംസാരിക്കുകയായിരുന്നു ഗുരുമൂർത്തി.
“1969 -ലെ കോൺഗ്രസ്സ് വിഭജന സമയത്ത് കോൺഗ്രസിനെ പിന്തുണച്ച കമ്യുണിസ്റ്റുകാർ ഇന്ദിരാഗാന്ധിയോട് നിങ്ങളെന്തു വേണമെങ്കിലും എടുത്തോളൂ,ഞങ്ങൾക്ക് (കമ്മ്യൂണിസ്റ്റുകാർക്ക്) വിദ്യാഭ്യാസ വകുപ്പ് നൽകണമെന്ന് പറഞ്ഞു.അതിന്റെ ഫലമാണ് ജെ.എൻ.യു.! .1969 ൽ ആരംഭിച്ചതു മുതൽ ജെ.എൻ.യു ഈ രാജ്യത്തിനെതിരാണ്” എന്നും ഗുരുമൂർത്തി കൂട്ടിച്ചേർത്തു.










