കൊച്ചി: ശബരിമല യുവതി പ്രവേശ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയത്തില്‍ മാറ്റമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു . ഇക്കാര്യത്തില്‍ ഹൈന്ദവ മതപണ്ഡിതരുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലങ്ങളിലും ഇതുതന്നെയാണ് പരാമര്‍ശിക്കുന്നത്. സത്യവാങ്മൂലത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ എടുത്ത് വിവാദം ഉണ്ടാക്കുന്നവര്‍ കാര്യങ്ങള്‍ മനസിലാക്കിയിരിക്കണം. സത്യവാങ്മൂലത്തില്‍ കോടതിക്കു മുന്നില്‍ വെക്കുന്ന അഭ്യര്‍ത്ഥനയാണ് പ്രധാനം. അതില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post