ഡല്‍ഹി: പാര്‍ലമെന്റില്‍ 25 കോണ്‍ഗ്രസ്സ് എംപിമാരെ സസ്പെന്‍ഡ് ചെയ്തു. പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനാണ് നടപടി. അഞ്ചുദിവസത്തേക്കാണ് സസ്പെന്ഷന്. കേരളത്തില്‍ നിന്നുള്ള നാല് എംപിമാരും ഇതില്‍ ഉള്‍പ്പെടും. കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്, കൊടുകുന്നില്‍ സുരേഷ്, എം.കെ രാഘവന് എന്നിവരും സസ്പെന്ഷന് ലഭിച്ച എം.പിമാരില്പെടും.
സസ്പെന്‍ഷനെ ത്തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം കുത്തിയിരിപ്പു സമരം നടത്തി. സോണിയയും രാഹുലും ഉള്‍പ്പെടെ പ്രതിപക്ഷ അംഗങ്ങള്‍ രാത്രി മുഴുവന്‍ സഭയില്‍ സമരം തുടരുമെന്ന വാര്‍ത്ത കളുണ്ടായിരുന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു.
രാവിലെ നടന്ന സര്‍വകക്ഷി യോഗത്തിലും തീരുമാനം ആവാഞ്ഞതിനാലാണ് സമരം ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയായിരുന്നു. പ്ലക്കാര്‍ഡുമായി സഭയിലെത്തിയാല്‍ സസ്പെന്‍ഡു ചെയ്യുമെന്ന് സ്പീക്കര്‍ നേരത്തെ തന്നെ മുന്നറിയിപ്പുനല്‍കിയിരുന്നു.
പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ജനാധിപത്യത്തിന്റെ കറുത്ത ദിനമെന്നായിരുന്നു സോണിയ ഗാന്ധിയുടെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളും വിഷയത്തില്‍ കോണ്‍ഗ്രസിന് പിന്തുച്ചു, ്അഞ്ച് ദിവസത്തേക്ക് ലോകസഭ ബഹിഷക്കരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും അറിയിച്ചു
Discussion about this post