തിരുവനന്തപുരം: വാർഡ് വിഭജന ഓർഡിനൻസിൽ വ്യക്തത ആവശ്യമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ വെറുമൊരു റബർ സ്റ്റാബല്ലെന്ന് ഗവർണർ പറഞ്ഞു. സർക്കാരിനോട് ചില ചോദ്യങ്ങൾ ഉയർത്തുക മാത്രമാണ് ചെയ്തത്. സഭ ചേരാനിരിക്കുന്നു. അതിനു മുമ്പ് ഓർഡിനൻസ് എന്തിനെന്നും ഗവർണർ ചോദിച്ചു. ഭരണഘടനയും നിയമവും ആരും മറികടക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ ഭേദഗതിയിൽ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെ ഗവർണർ സർക്കാരിനെ കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതിയിൽ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ ഭരണഘടനാമേധാവിയായ തന്നെ അറിയിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാവരും നിയമത്തിന് താഴെയാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
Discussion about this post