ആഗോള ഭീഷണി നേരിടാൻ കൂട്ടായ നടപടിയെടുക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്ത് ചീഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്.തീവ്രവാദമെന്ന ആഗോള വിപത്തിനെ നേരിടുകയെന്നത് ഒരു കൂട്ടായ പരിശ്രമത്തിനേ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.തലസ്ഥാനത്തെ റൈസീന ഡയലോഗിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ജനറൽ ബിപിൻ റാവത്ത്.
തീവ്രവാദത്തെ സ്പോൺസർ ചെയ്യുന്ന ഏതൊരു രാജ്യത്തെയും നയതന്ത്രപരമായി ഒറ്റപ്പെടുത്തേണ്ടത് അതിപ്രധാനമാണെന്ന് ബിപിൻ റാവത്ത് പ്രസ്താവിച്ചു. ഭീകരതയുടെ ഭാവി കാലവും അവരുടെ ഇതുവരെയുള്ള പരമ്പരാഗത ശൈലി പോലെ വൃത്തികെട്ടതായിരിക്കും. തീവ്രവാദം സ്പോൺസർ ചെയ്യുന്ന സംസ്ഥാനങ്ങൾ ഉള്ളത്ര കാലം, തീവ്രവാദം ഇവിടെ തുടരും,തീവ്രവാദത്തിന് ധനസഹായം നൽകുന്ന രാജ്യങ്ങൾ ഉള്ളിടത്തോളം തീവ്രവാദവും അവസാനിക്കില്ലെന്നും പറഞ്ഞ ജനറൽ ബിപിൻ റാവത്ത്, തീവ്രവാദികളെ നേരിടാൻ കൂട്ടായ നടപടിയെടുക്കണമെന്ന് ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു.
Discussion about this post