കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവച്ച മുന്‍ വനം പരിസ്ഥിതി മന്ത്രി ജയന്തി ജയരാജന്‍ കോണ്‍ഗ്രസിനെതിരെയും രാഹുലിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് താനെഴുതിയ കത്ത് തന്നെയാണെന്ന് ജയന്തി നടരാജന്‍ പറഞ്ഞു. എന്നാല്‍ ഈ കത്തിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല.മാത്രവുമല്ല പദ്ധതികള്‍ അനുവദിക്കാത്തതിന് പിന്നില്‍ താനാണെന്ന് പ്രചരണം രാഹുല്‍ നടത്തിയെന്നും ജയന്തി നടരാജന്‍ പറഞ്ഞു.
വന്‍കിട നിക്ഷേപങ്ങള്‍ക്കായി രാഹുല്‍ഗാന്ധി വഴി വിട്ട ഇടപെടല്‍ നടത്തി. കോര്‍പ്പറേറ്റുകളായ അദാനി, വേദാന്ത ഗ്രൂപ്പുകള്‍ക്കായായിരുന്നു രാഹുലിന്റെ ഇടപെടല്‍. കോണ്‍ഗ്രസ് മന്ത്രിമാരുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് പല പദ്ധതികളും വേണ്ടെന്ന് വച്ചത്. വന്‍ നിക്ഷേപമുള്ള പദ്ധതികളായിരുന്നു ഇവയെല്ലാം. തനിക്കെതിരെ വന്ന വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ ഹൈക്കമാന്റ് സമ്മതിച്ചില്ല.
യുവതിയെ നിരീക്ഷിച്ച കേസില്‍ നരേന്ദ്രമോദിയെ വിമര്‍ശിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് അജയ്മാക്കന്‍ ആവശ്യപ്പെട്ടുവെന്നും ജയന്തി നടരാജന്‍ പറഞ്ഞു.
അദാനിയുമായി ബന്ധപ്പെട്ട സുപ്രധാന ഫയല്‍ വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് കാണാതായിരുന്നു. ഇത് പിന്നീട് കുളിമുറിയില്‍ നിന്നാണ് കണ്ടെടുത്തത്. അന്ന് തന്നെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിളിപ്പിച്ചു. രാജിവെക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇത് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്ത വരുത്തണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയ്ക്ക് കത്ത് നല്‍കിയത്. നാല് മാസമായിട്ടും ഈ കത്തിന് മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ജയന്തി നടരാജന്‍ പറയുന്നു.
ഏത് പാര്‍ട്ടിയില്‍ ചേരണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ജയന്തി നടരാജന്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോര്‍പ്പറേറ്റുകള്‍ക്കായി രാഹുല്‍ഗാന്ധി വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ജയന്തി നടരാജന്‍ നടത്തിയത്.
ജയന്തി നടരാജന്‍ ചൂണ്ടിക്കാണിച്ച ഫയലുകളില്‍ സ്വീകരിച്ച നടപടികള്‍ പുനപരിശോധിക്കുമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാദ്വേദ്ക്കര്‍ പറഞ്ഞു. ഗുരുതരമായ ആരോപണമാണ് ജയന്തി ജയരാജന്റേതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
അതേസമയം ജയന്തി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എഐസിസി വക്താവ് പി.ടി ചാക്കോ പറഞ്ഞു.
ഡല്‍ഹി തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയപരമായ വലിയ തിരിച്ചടിയാണ് ജയന്തി നടരാജന്റെ വെളിപ്പെടുത്തല്‍. വിഷയത്തില്‍ രാഹുല്‍ഗാന്ധി നിയമനടപടികളെയും നേരിടേണ്ടി വന്നേക്കും.
Discussion about this post