മഞ്ജു ദാസ്
ലൗവ് ജിഹാദ് കേരളത്തില്‍ യാഥാര്‍ത്ഥ്യമോ..? കാലങ്ങളായുള്ള ചോദ്യത്തിന് വീണ്ടും ഉത്തരം തേടുകയാണ് കേരളസമൂഹം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലയിലാക്കാന്‍ ലൗവ് ജിഹാദ് ലോബികള്‍ സജീവമാണെന്നും, കേരളത്തിലെ ഇടത് വലത് മുന്നണി സര്‍ക്കാരുകള്‍ ഇതിനോട് കണ്ണടക്കുകയാണെന്നും ഉള്ള സീറോ മലബാര്‍ സഭയുടെ സിനഡിന്റെ കണ്ടെത്തലാണ് പുതിയ ചര്‍ച്ചകള്‍ തുടക്കമിട്ടത്. ഒരു മതത്തെ പ്രതിക്കൂട്ടിലാക്കുന്നുവെന്ന ആരോപണവുമായി സിപിഎമ്മും, കോണ്‍ഗ്രസും ഇത്തരം പരാതികളെ അവഗണിക്കുമ്പോള്‍ അനുഭവം നിരത്തി ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് ക്രൈസ്തവ സഭയും ഹിന്ദു സംഘടനകളും
കേരളത്തില്‍ ലവ്ജിഹാദ് കെണികള്‍ വീണ്ടും സജീവമാകുന്നതായാണ് സമീപകാലത്തെ ചില സംഭവങ്ങള്‍ തെളിയിക്കുന്നത്. മൂന്നു മാസം മുന്‍പ് കോഴിക്കോട് ജില്ലയിലെ ഒരു സംഭവമാണ് വീണ്ടും ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ നിന്നുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിനിയെ ജ്യൂസില്‍ മയക്ക് മരുന്ന് നല്‍കി ബലാത്സംഗം ചെയ്യുകയും ഇസ്ലാമിലേക്ക് മതം മാറ്റാനായി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതിന് ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ വിസമ്മതിച്ചപ്പോള്‍ ഹോസ്റ്റലില്‍ നിന്ന് അവളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ഈ സംഭവത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ആഴ്ച എറണാകുളം സ്വദേശിനിയായ പ്ലസ്ടുവിദ്യാര്‍ത്ഥിനി ഇവ ആന്റണിയുടെ കൊലപാതക വും കൂടി പുറത്ത് വന്നതോടെ വലിയ ആശങ്കളിലേക്കാണ് ക്രിസ്ത്യന്‍ വിഭാഗം എത്തിയത്. കൊലപാതക ത്തില്‍ എറണാകുളം സ്വദേശിയായ സഫര്‍ഷായെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തമിഴ്‌നാട് വാല്‍പ്പാറ വരട്ടുപാറയിലെ ടാറ്റ കോഫി എസ്റ്റേറ്റില്‍ ആയിരുന്നു ഇവയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രണയം നിരസിച്ചതിനെ തുടര്‍ന്നു കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി സഫര്‍ഷാ പോലീസിനു നല്കിയ മൊഴി. ഇവയുടെ ശരീരത്തില്‍ ചെറുതും വലുതുമായി ഇരുപതിലധികം മുറിവുകളുണ്ടെന്നായിരുന്നു പൊലീസ് അറിയിച്ചത്. കുത്തികൊലപ്പെടുത്തിയ ശേഷം അതിര്‍ത്തിയിലെ വനപ്രദേശത്ത് പെണ്‍കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. ഈ കൊലപാതകം തീവ്രസ്വഭാവത്തിന്റെ മറ്റൊരു മുഖമാണെന്ന് ക്രിസ്ത്യന്‍ രൂപതകളിലെല്ലാം ലഘുലേഖകള്‍ പ്രചരിച്ചിരുന്നു. ഈ രണ്ടു സംഭവങ്ങള്‍ മാത്രമല്ല ഇത്തരത്തില്‍ വാര്‍ത്തയാകാത്ത നിരവധി സംഭവങ്ങള്‍ കേരളത്തില്‍ ഈ അടുത്ത കാലത്തായി നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സീറോ മലബാര്‍ സഭ സിനഡ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
‘കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐ.എസ്. ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്ന് കേരള പോലീസ് തന്നെ സാക്ഷ്യപ്പെടുത്തിയ 21 വ്യക്തികളില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ് എന്ന വസ്തുത നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.” എന്നാണ് സീറോ മലബാര്‍ സഭ പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കുന്നത്.

ഈ സംഭവങ്ങള്‍ ചര്‍ച്ചചെയ്യുപ്പെടുമ്പോഴും കേരളത്തിലെ മാധ്യമങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഇത്തരം വിഷയങ്ങളെ അവഗണിക്കപ്പെടുമ്പോഴും ചില വസ്തുതകള്‍ പറയാതിരിക്കാന്‍ ആവില്ല.
കേരളത്തില്‍ ഇതരമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയത്തില്‍ കുടുക്കി മതപരിവര്‍ത്തനം ചെയ്ത് ഇസ്ലാമിക രാജ്യങ്ങളിലേക്ക് തീവ്രവാദ പ്രവര്‍ത്തനത്തിനായി കൊണ്ടുപോകുന്ന ഭീകരമായ സത്യം വെറും പ്രചാരണം മാത്രമല്ലെന്നും യാഥാര്‍ത്ഥ്യമാണെന്നും വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ ഇന്നുണ്ട്. എന്നാല്‍ ഈ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് കേരളത്തില്‍ ഹൈന്ദവ സംഘടനകളായതുകൊണ്ടുതന്നെ കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയക്കാര്‍ക്ക് വിഷയത്തെ കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു . മറ്റൊന്ന് പ്രണയവലയില്‍പ്പെടുത്തി പെണ്‍കുട്ടികളെ മതം മാറ്റുന്ന ഭീകരവാദത്തിന്റെ ഈ പുത്തന്‍രൂപത്തിന് ലവ്ജിഹാദ് എന്ന പ്രയോഗം പ്രചാരത്തില്‍ വന്നതും ഈ വിഷയത്തെ സാമാന്യവത്ക്കരിക്കാന്‍ ഇവിടുത്തെ കപടമതേതര രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ നിര്‍ബന്ധിതരായി.

ഹൈക്കോടതിയിലെത്തിയ ലൗവ് ജിഹാദ് , സര്‍ക്കാര്‍ ഇടപെടലും
ലവ്ജിഹാദ് എന്ന ഭീകരപ്രവര്‍ത്തനത്തിന്റെ കേരളത്തിലെ ചരിത്രയാഥാര്‍ത്ഥ്യത്തിലേക്ക് പോകുമ്പോള്‍ ചില വസ്തുതകള്‍ മനസ്സിലാക്കേണ്ടതുണ്ട്. കേരളത്തിലെ ഉന്നതനായ ഒരു ക്രിസ്ത്യന്‍ പോലീസുദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ കാണാതായ സംഭവും പെണ്‍കുട്ടി പോയത് ഇസ്ലാംമതവിശ്വാസിയായ ഒരു ചെറുപ്പക്കാരന്റെ കൂടെ ആണെന്ന പരസ്യമാകാത്ത വാര്‍ത്തയുമാണ് കേരളത്തെ ലവ്ജിഹാദ് എന്ന വാക്കിലേക്ക് എത്തിച്ചത്. ഈ വിഷയം ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ ചര്‍ച്ചയായ സാഹചര്യത്തിലാണ് പത്തനംതിട്ട സ്വദേശിനികളായ രണ്ട് എഞ്ചീനിയറങ്ങ് വിദ്യാര്‍ത്ഥികളെ കാണാതായ സംഭവവും കേരള ഹൈക്കോടതിയുടെ പരിഗണനയിലെത്തുന്നത്. ഹിന്ദുക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട ഈ പെണ്‍കുട്ടികള്‍ പ്രണയത്തില്‍പ്പെടുത്തി ചതിക്കുകയായിരുന്നു എന്നാണ് പോലീസിനു കിട്ടിയ റിപ്പോര്‍ട്ട്. പ്രണയിച്ച ചെറുപ്പക്കാരുടെകൂടെ ഇറങ്ങി പോയ പെണ്‍കുട്ടികള്‍ക്ക് ചില തീവ്രവാദ സംഘടനകളുടെ സിഡിയും പുസ്തകങ്ങളും ചെറുപ്പക്കാര്‍ വിതരണ ചെയ്തതും ഞങ്ങള്‍ ചതിക്കപ്പെട്ടു എന്നു മനസ്സിലായെന്നും പെണ്‍കുട്ടികള്‍ തന്നെയാണ് പോലീസിനു മൊഴി നല്‍കിയതും. ഈ കേസ് കേരള ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് കെ.ടി ശങ്കരന്‍ കേരളത്തില്‍ നടക്കുന്ന ആസൂത്രണ മതമാറ്റത്തെ ലവ്ജിഹാദ് എന്ന് വാക്കുപയോഗിച്ച് സംബോധന ചെയ്തത്. ലൗവ് ജിഹാദ് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസിനു കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയസമ്മര്‍ദ്ദവും വ്യക്തമായ മത ഇടപെടലും സത്യം മറച്ചുവെയ്ക്കാന്‍ കേരളാ പോലീസിനെ നിര്‍ബന്ധിതരാക്കി എന്നു തന്നെ വേണം മനസ്സിലാക്കാന്‍ .
എന്നാല്‍ പിന്നീട് ഇത്തരത്തില്‍ മതം മാറ്റത്തിലേക്ക് എത്തി കാണാതായ നൂറുകണക്കിനു പെണ്‍കുട്ടികളുടെ കഥകള്‍ക്കാണ് കേരള ഹൈക്കോടതി സാക്ഷ്യം വഹിച്ചത് .ഇത്തരത്തില്‍ മതം മാറ്റം ചെയ്യപ്പെട്ട് സിറിയയിലേക്കും അഫ്ഗാനിലേക്കും വരെ കേരളത്തിലെ പെണ്‍കുട്ടികള്‍ എത്തിപ്പെട്ടെന്ന വാര്‍ത്തകള്‍ വന്നിട്ടുപോലും കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികള്‍ വിഷയത്തെ അവഗണിക്കുകയാണ്. ഇത്തരത്തിലുള്ള നൂറുകണക്കിന് പെണ്‍കുട്ടികളെ കാണാതാകുന്നതും കൊലപാതകവും ഉള്‍പ്പെടെയുള്ള ദയനീയകഥകള്‍ പിന്നീടിങ്ങോട്ട് ഇവ ആന്‍രണിയില്‍ എത്തിനില്‍ക്കുമ്പോഴും ലവ്ജിഹാദ് ഇസ്ലാം തീവ്രവാദത്തിന്റെ ഒരു ഐഎസ ്പാഠ്യപദ്ധതിയാണെന്ന് കേരളം മനസ്സിലാക്കാതെ പോകുകയാണ്. കേരള പൊതുസമൂഹത്തിന് ഇത് മനസിലായി വരുന്നേ ഉള്ളുവെങ്കിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഇത് സംബന്ധിച്ച തിരിച്ചറിവ് നേരത്തെ തന്നെയുണ്ട്. വി.എസ് അച്യുതാനന്ദനെ പോലുള്ള നേതാക്കള്‍ ഇത് സംബന്ധിച്ചെടുത്ത വ്യക്തിപരമായ നിലപാടുകള്‍ ഇതിന് തെളിവാണ്. രഹസ്യമായും ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പല നേതാക്കളും തയ്യാറുമാണ്. എന്നാല്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തോടുള്ള പേടിയാണ് ഇവരെ പരസ്യനിലപാടിലേക്ക് നീങ്ങാന്‍ ഭയപ്പെടുത്തുന്നത്.
എന്നാല്‍ പ്രണയച്ചതിയിലൂടെയുള്ള മതം മാറ്റത്തിനെതിരെ കണ്ണടക്കുന്നത് ഇനിയും അപകടകരമാണെന്ന തിരിച്ചറിവാണ് സഭ സിനഡ് പങ്കുവെക്കുന്നത്. നേരത്തെ തന്നെ ലൗവ് ജിഹാദിനെതിരെ ഇടവകകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തിയിരുന്നു. എന്നാല്‍ ഇത് പോരാ ജനകീയ പ്രതിരോധം തന്നെ വേണമെന്ന തിരിച്ചറിവാണ് ഇപ്പോള്‍ സഭയുടെ പരസ്യമായ ഇടപെടലിന് പിന്നില്‍. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഭീകരപ്രവര്‍ത്തനത്തെ വരെ ന്യായീകരിക്കുന്ന ഭരണകര്‍ത്താക്കളുള്ളപ്പോള്‍ ഇനി പരസ്യമായ പ്രക്ഷോഭം തന്നെ വേണമെന്നാണ് വലിയ വിഭാഗത്തിന്റെ നിലപാട്. നേരത്തെ തന്നെ സമാനമായ ആരോപണം ഉന്നയിച്ചിട്ടുള്ള ഹൈന്ദവ സംഘടനകളും വിഷയം സജീവമാക്കാനുള്ള നീക്കത്തിലാണ്. സഭയുമായി ഈ വിഷയത്തില്‍ കൈകോര്‍ത്ത് മുന്നോട്ട് പോവാനുള്ള സാധ്യതയുണ്ട്. ഇതാണ് ഇടത്-വലത് മുന്നണികളെ ഏറെ ആശങ്കയിലാക്കുന്നത്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് സഭ സിനഡ് നിലപാട് എടുത്തതും മുന്നണികളുടെ ഉറക്കം കെടുത്തുന്നു. വിഷയത്തില്‍ സഭയ്ക്കകത്ത് വിള്ളലുണ്ടാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.













Discussion about this post