Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

തിരുനാവായ മഹാമാഘം : സനാതന ഐക്യത്തിന്റെ മഹാസംഗമം; ഭാരതപ്പുഴയുടെ തീരത്ത് ഹൈന്ദവ നവോത്ഥാനത്തിന്റെ പുതുചരിത്രം

by Brave India Desk
Feb 2, 2026, 12:27 pm IST
in Special, Article
Share on Facebook
Tweet
WhatsApp
Telegram

ഭാരതീയ സംസ്കൃതിയുടെയും സനാതന ധർമ്മത്തിന്റെയും ഉജ്ജ്വലമായ വീണ്ടെടുപ്പായി മാറി ഭാരതപ്പുഴയുടെ തീരത്ത് നടന്ന  തിരുനാവായ മഹാമാഘം. കേരളത്തിന്റെ ആത്മീയ പാരമ്പര്യം വൈദികമായ ചടങ്ങുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, അത് ഈ മണ്ണിലെ ആദിമ ഗോത്രവർഗ്ഗ സംസ്കൃതി മുതൽ നാഗസന്യാസിമാരുടെ ആത്മീയത വരെ പടർന്നുപന്തലിച്ചു നിൽക്കുന്ന ഒന്നാണെന്നും തെളിയിക്കാൻ മഹാമാഘത്തിന് കഴിഞ്ഞു. ജാതിചിന്തകൾക്കതീതമായി സനാതന സംസ്കാരത്തിന്റെ ആത്മീയ ഔന്നത്യം നിളാതീരത്ത് പരിലസിക്കുകയും ചെയ്തു. രണ്ട് നൂറ്റാണ്ടിനു മുൻപ് അവസാനിച്ച് പോയ ഒരു ചരിത്ര സമ്മേളനത്തിന്റെ തുടർച്ചയായി മാറാനും മഹാമാഘത്തിനു കഴിഞ്ഞു

കാട്ടുനായ്ക്കർ, പണിയ വിഭാഗങ്ങൾ മുതൽ വിശ്വകർമ്മജരും ബ്രാഹ്മണരുമുൾപ്പെടെയുള്ളവർ മഹാമാഘത്തിൽ ഒരേ മനസ്സോടെ അണിനിരന്നു. എല്ലാവരുടെ തനതായ പൂജകൾക്ക് വിശിഷ്ടമായ സ്ഥാനം നൽകി ആത്മീയ പരമ്പരകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനും മഹാമാഘത്തിനായി.

Stories you may like

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

കാട്ടുനായ്ക്ക വിഭാഗത്തിലെ വെള്ളമ്മ നിർവ്വഹിച്ച ദേവിപൂജ ഭക്തിയുടെയും പാരമ്പര്യത്തിന്റെയും അപൂർവ്വ നിമിഷമായി മാറി. ഉള്ളിലെ ദൈവിക ചൈതന്യത്തെ ഉണർത്തുന്ന ഈ ആരാധനാക്രമം തലമുറകളായി കൈമാറി വന്നതാണ്. പണിയ സമുദായത്തിന്റെ തനതായ കൃഷി പൂജയായ ‘മുത്തനും മുത്തിയും പൂജ’ ആചാര്യൻ പാറയ്ക്കൽ പ്രദീപ് പണിയയുടെ നേതൃത്വത്തിൽ നടന്നു. പ്രകൃതിയെയും കൃഷിയെയും ആദരിക്കുന്ന ഈ ആചാരം കേരളത്തിന്റെ തനിമയുടെ അടയാളമായിരുന്നു. കാട്ടുമാടം പ്രവീൺ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ നടന്ന ചാത്തൻ പൂജ കേരളീയമായ ആരാധനാ രീതികളുടെ കരുത്ത് തെളിയിച്ചു. വൈദിക ധർമ്മത്തിനും ഗോത്ര ആരാധനയ്ക്കും ഒരേ പ്രാധാന്യം നൽകുന്നതിലൂടെ യഥാർത്ഥ ഹൈന്ദവ ധർമ്മം എന്താണെന്ന് സംഘാടകർ പ്രവൃത്തിയിലൂടെ തെളിയിച്ചു.

കേരളത്തിലെ പ്രശസ്തമായ ശങ്കര മഠങ്ങളിലെ സ്വാമിമാരുടെ സാന്നിധ്യം ഈ ചടങ്ങുകളെ കൂടുതൽ തേജസ്സുറ്റതാക്കി. തൃശൂർ തെക്കേ മഠം മൂപ്പിൽ സ്വാമി വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതി എടനീർ മഠം മൂപ്പിൽ സ്വാമി സച്ചിദാനന്ദ ഭാരതി., നടുവിൽ മഠം മൂപ്പിൽ സ്വാമി അച്യുത ഭാരതി, തൃക്കൈക്കാട്ട് മഠം മൂപ്പിൽ സ്വാമി നാരായണ ബ്രഹ്മാനന്ദ തീർത്ഥ തുടങ്ങിയവർ തിരുനാവായയിലെത്തി മഹാമാഘത്തിന്‌ അനുഗ്രഹാശിസ്സുകൾ നൽകി.

വാരാണസിയിൽ നിന്നെത്തിയ പണ്ഡിറ്റുകൾ നടത്തുന്ന നിളാ ആരതിയും മലയാളികൾക്ക് വേറിട്ടൊരു അനുഭവമായി. ജാതിമത ഭേദമെന്യേ വൻ ജനക്കൂട്ടം നിളാ ആരതി കാണാനെത്തിയതോടെ മണിക്കൂറുകൾ നീണ്ട ക്യൂവാണ് രൂപപ്പെട്ടത്. ഈ നാടിന്റെ ജീവനാഡിയായ ഭാരതപ്പുഴയെ ആരാധിച്ചു കൊണ്ട് ധൂപ ദീപ പുഷ്പങ്ങളാദിയായ വിശിഷ്ട വസ്തുക്കൾ കൊണ്ട് നടത്തിയ ആരതി ആത്മീയ സൗന്ദര്യം തുളുമ്പുന്നതായിരുന്നു.

ചരിത്രപരവും വിശ്വാസപരവുമായി മഹാമാഘത്തിനുള്ള പ്രാധാന്യം കേരള ജനതയിലെത്തിക്കാൻ മഹാമാഘത്തിന് പൂർണമായും കഴിഞ്ഞു എന്ന് പറയാൻ കഴിയില്ല. പക്ഷേ ഇതൊരു മഹത്തായ ചുവടുവയ്പ്പായി മാറി എന്നതിൽ സംശയമില്ല. വരും വർഷങ്ങളിൽ ഇതിന്റെ തുടർച്ചയുണ്ടാകുമെന്നും അത് കേരളത്തിന്റെ ആത്മീയ പാരമ്പര്യത്തിന്റെ സമ്പന്നമായ തുടർച്ചയാകുമെന്നും പ്രതീക്ഷ നൽകുന്ന രീതിയിലാണ് മഹാമാഘം സംഘടിപ്പിക്കപ്പെട്ടത്.

ഇത്രയും വലിയൊരു മഹോത്സവം തിരുനാവായയിൽ നടക്കുമ്പോൾ അതിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റ് പ്രവർത്തനങ്ങൾക്കും സർവ്വ സജ്ജരായി നിലകൊണ്ട സേവാഭാരതിയേയും വിസ്മരിക്കാൻ കഴിയുകയില്ല. എല്ലാ ദിവസവും ശുചീകരണത്തിനും വിശ്വാസികളുടെ ഓരോ ആവശ്യങ്ങൾക്കും ഓടിയെത്താൻ സേവാഭാരതി പ്രവർത്തകരുണ്ടായിരുന്നു. ഇത്ര വലിയൊരു ഉത്സവത്തിന് വിപുലമായ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിൽ പോലും അത് മറികടന്ന് സേവനം ചെയ്യാൻ സേവാഭാരതിയുടെ പ്രവർത്തകർക്ക് കഴിഞ്ഞു.

മലയാളത്തിന്റെ കുംഭമേളയായി മഹാമാഘം മാറുമ്പോൾ എടുത്തു പറയേണ്ട ഒന്നാണ് ജുന അഖാഡയിലെ മഹാമണ്ഡലേശ്വറായ ആനന്ദവനം ഭാരതി സ്വാമികളുടെ നേതൃത്വം. പൂർവ്വാശ്രമത്തിൽ പത്രപ്രവർത്തകനും ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ നേതാവുമൊക്കെ ആയിരുന്ന അദ്ദേഹം ആത്മീയ പാതയിലൂടെ സഞ്ചരിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് ഒരു സമാജ സംഘാടകനെക്കൂടിയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിച്ച് കൂട്ടാനും എല്ലാ ഹിന്ദുസംഘടനകളുടേയും പിന്തുണ നേടാനും അദ്ദേഹത്തിനു കഴിഞ്ഞത് ചെറിയ കാര്യമല്ല. കേരളത്തിന്റെ ആത്മീയ സാധനയ്ക്ക് ഊർജ്ജം പകരുന്ന സാധകനായി അദ്ദേഹം മാറുമെന്നതിൽ സംശയവുമില്ല.

Tags: SPECIALMahamaghamAnandavanam
Share
Tweet
Send
Share

Latest stories from this section

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

Latest News

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

ഐസിസ് റിക്രൂട്ട്മെന്റ്, ആപ്പ് വികസിപ്പിച്ച് രഹസ്യ ആശയവിനിമയം: ഒമ്പത് ഭീകരർക്കെതിരെ എൻ.ഐ.എ കുറ്റപത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies