കോഴിക്കോട്: പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹയും എസ്എഫ്ഐയെ മറയാക്കി മാവോയിസം പ്രചരിപ്പിച്ചവരാണെന്ന് കേസ് എൻഐഎ ഏറ്റെടുത്തതിനെ പിന്തുണച്ച് സിപിഎം നേതാവ് പി ജയരാജൻ. എസ്എഫ്ഐയ്ക്കകത്ത് മാവോയിസ്റ്റ് ആശയപ്രചാരണം നടത്തുകയാണ് ഇവര്‍ ചെയ്തത്. മുസ്ലീം ചെറുപ്പക്കാരായത് കൊണ്ടാണ് അലനും താഹക്കും എതിരെ കേസ് എടുത്തതെന്ന് പ്രചാരണം നടക്കുന്നുണ്ട്. അത് ശരിയല്ല. ഇരുവര്‍ക്കും എതിരെ ചുമത്തിയ യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തത് വെറുതെ അല്ലെന്നും പി ജയരാജൻ പറയുന്നു. മാവോയിസവും ഇസ്ലാമിസവും എന്ന വിഷയത്തിൽ കോഴിക്കോട്ട് നടന്ന സെമിനാറിൽ സംസാരിക്കവെയാണ് സിപിഎം നേതാവിന്റെ പ്രസ്താവന.
ജമാഅത്ത് ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ഇന്ത്യൻ മാവോയിസത്തിന്‍റെ കവർ ഓർഗനൈസേഷനാണെന്നും സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു. മാവോയിസ്റ്റുകളുടെ രഹസ്യ യോഗത്തിൽ ജമാഅത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പങ്കെടുക്കാറുണ്ടെന്നും പി ജയരാജൻ കോഴിക്കോട്ട് പറഞ്ഞു.
യുഎപിഎ ക്ക് എതിരെയും സിപിഎം പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെയും പാര്‍ട്ടിക്കകത്തും പുറത്തും ഏറെ വിമര്‍ശനവും എതിരഭിപ്രായവും എല്ലാം ഉയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് പി ജയരാജന്‍റെ അഭിപ്രായ പ്രകടനം എന്നതും ശ്രദ്ധേയമാണ്.
Discussion about this post