ഡല്‍ഹി: സിഖ് വംശഹത്യ നടത്തിയ നേതാക്കളടക്കമുള്ള കലാപകാരികളെ കോണ്‍ഗ്രസ്സ് സംരക്ഷിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. സിഖ് സമൂഹത്തിന് നേരെ മൃഗീയ കലാപം അഴിച്ചുവിട്ടവര്‍ക്കെതിരെ ഭരണകാലത്തൊന്നും ഒരു നടപടിയും എടുക്കാത്തവരാണ് കോണ്‍ഗ്രസ്സെന്ന് അദ്ദേഹം ആരോപിച്ചു. ജസ്റ്റിസ് ധിംഗ്ര അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടുകളെപ്പറ്റി പരാമര്‍ശിക്കവേയാണ് കോണ്‍ഗ്രസ്സിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
‘ജസ്റ്റിസ് ധിംഗ്ര കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിന് മുന്നില്‍ വച്ചുകഴിഞ്ഞു. 1984-ലെ സിഖ് കൂട്ടക്കൊലയെസംബന്ധിച്ച സത്യാവസ്ഥ വെളിച്ചത്തുവന്നിരിക്കുകയാണ്. കലാപത്തിന് കാരണക്കാരായ നേതാക്കള്‍ക്കെതിരെ ഒരു നടപടിയും എടുക്കാതെ അവരെ സംരക്ഷിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിച്ചത്.’ ജാവദേക്കര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ്സ് നേതാക്കള്‍ എക്കാലത്തും സിഖ് സമൂഹത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചതെന്നും എന്‍ഡിഎ സര്‍ക്കാര്‍ സിഖ് സമൂഹത്തിന് നീതിനേടിക്കൊടുക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നും ജാവദേക്കര്‍ പറഞ്ഞു.
Discussion about this post