ചെന്നൈ സമുദ്രതീരത്ത് ഇന്ത്യ-ജപ്പാൻ സംയുക്ത നാവികാഭ്യാസം.ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് ചെന്നൈ തീരത്ത് ‘സഹയോഗ് -കൈജിൻ’ എന്ന് പേരിട്ട സംയുക്ത നാവികാഭ്യാസം നടന്നത് .
അഭ്യാസത്തിൽ ഇന്ത്യയുടേയും ജപ്പാന്റെയും തീരസംരക്ഷണ സേനകളാണ് പങ്കെടുത്തത്.സംയുക്ത ഓപ്പറേഷനിൽ, ഹൈജാക്ക് ചെയ്യപ്പെട്ടാൽ നടത്തേണ്ട രക്ഷാദൗത്യവും ക്രൂവിനെ രക്ഷപ്പെടുത്തലും പോലെയുള്ള സാഹസിക മോക് ഡ്രില്ലുകളായിരുന്നു നടന്നത്
ജാപ്പനീസ് കോസ്റ്റ് ഗാർഡ് കമാൻഡന്റ് തകഹിരോ ഒകുഷിമ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കൃഷ്ണസ്വാമി നടരാജൻ എന്നിവരാണ് അഭ്യാസത്തിനു മേൽനോട്ടം വഹിച്ചത്.












